അവധിക്ക് നാട്ടിലെത്തിയ സൈനികന്‍ വെടിയേറ്റ് മരിച്ചു

0
30

ബീഹാറിലെ പാറ്റ്‌നയില്‍ സൈനികന്‍ വെടിയേറ്റ് മരിച്ചു. ബാബുല്‍ കുമാറിനെയാണ് കാറില്‍ എത്തിയ രണ്ടംഗ അക്രമി സംഘം വെടിവച്ചത്. അവധി ലഭിച്ച് നാട്ടിലെത്തിയതായിരുന്നു ബാബുല്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

റെയില്‍വേ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന ബാബുല്‍ കുമാറിനെ തലസ്ഥാന നഗരമായ കങ്കര്‍ബാഗ് ഏരിയയ്ക്ക് സമീപത്ത് വച്ചാണ് അക്രമി സംഘം വെടിവച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണെന്ന് കങ്കര്‍ബാഗ് എസ്എച്ച്ഒ രവിശങ്കര്‍ സിംഗ് പറഞ്ഞു.