പൊലീസ് സ്റ്റേഷനില്‍ കയറി എ.എസ്.ഐയെ മര്‍ദിച്ച സൈനികനും സഹോദരനും അറസ്റ്റില്‍

0
32

കൊല്ലം: ലഹരി മരുന്നുമായി അറസ്റ്റിലായ പ്രതികളെ കാണാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ സൈനികന്‍ എ. എസ്.ഐയെ മര്‍ദിച്ചുപരിക്കേല്‍പ്പിച്ചു.
കൊല്ലം കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനുള്ളില്‍ കയറിയാണ് സൈനികനും സഹോദരനും ആക്രമണം നടത്തിയത്.

അവധിക്കെത്തിയ സൈനികനും സഹോദരനും എംഡിഎംഎയുമായി പിടിയിലായ സുഹൃത്തിനെ കാണാനെത്തിയപ്പോഴാണ് സംഭവം. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ചവറ കൊട്ടുകാട് സ്വദേശികളായ വിഷ്ണു, വിഗ്‌നേഷ് എന്നിവരാണ് അറസ്റ്റിലായത്.എഎസ്‌ഐ പ്രകാശനെയാണ് ഇവര്‍ ആക്രമിച്ചത്. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.