തെരുവുനായ വട്ടം ചാടിയതിനെ തുടര്‍ന്ന് സൈക്കിളില്‍ നിന്ന് വീണയാള്‍ മരിച്ചു

0
49

മാവേലിക്കര: തെരുവുനായ വട്ടം ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട സൈക്കിളില്‍ നിന്നു വീണ് പരുക്കേറ്റയാള്‍ മരിച്ചു. മറ്റം വടക്ക് പുളിമൂട്ടില്‍ തറയില്‍ എന്‍ മുരളീധരനാണ് ( 64 ) ചികിത്സയിലിരിക്കെ മരിച്ചത്.

കഴിഞ്ഞ 15 ാം തിയതി വൈകിട്ട് വലിയ പെരുമ്പുഴ പാലത്തിനു സമീപമാണ് അപകടം. പാല്‍ വാങ്ങുന്നതിനായി സൈക്കിളില്‍ കടയിലേക്കു പോകവേ ആണ് നായ മുരളീധരന്റെ സൈക്കിളിന് കുറുകെ ചാടിയത്. സൈക്കിളില്‍ നിന്ന് വീണ മുരളീധരന്റെ തലയ്ക്കു മുഖത്തും പരുക്കേറ്റിരുന്നു. പിന്നാലെ മുരളീധരനെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാവിലെയാണ് മുരളീധരന്‍ മരിച്ചത്. സംസ്‌കാരം കഴിഞ്ഞു. ഭാര്യ : സുമ , മക്കള്‍ : ശരത് , ശരണ്യ.