ലോകകകപ്പ് കാണാന്‍ പോകുന്നതിനിടെ കിണറ്റില്‍ വീണ് വിദ്യാര്‍ഥി മരിച്ചു

0
80

കോഴിക്കോട്: ലോകകകപ്പ് മത്സരം ടി വിയില്‍ കാണാന്‍ പോകുന്നതിനിടെ കിണറ്റില്‍ വീണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു. കോഴിക്കോട് മാവൂര്‍ സ്വദേശി കണ്ണംപിലാക്കല്‍ പറമ്പില്‍ ഹംസക്കോയയുടെയും നഫീസയുടെയും മകനായ നജാത്താണ് മരിച്ചത്.

കഴിഞ്ഞദിവസം അര്‍ദ്ധ രാത്രിയില്‍ അര്‍ജന്റീന – ഓസ്ട്രേലിയ മത്സരം ടി വിയില്‍ കാണാനായി പോകുന്നതിനിടെയാണ് കിണറ്റില്‍ വീണപെരുവള്ളൂരിലെ നജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയായ നജാത്ത് സ്‌കൂളില്‍ ഹോസ്റ്റലില്‍ താമസിച്ചാണ് പഠിച്ചിരുന്നത്. രാത്രിയില്‍ ലോകകപ്പ് ഫുട്‌ബോള്‍ മത്സരം കാണാനായി പുറത്ത് പോകുന്നതിനിടെ കിണറ്റില്‍ വീണതാകാമെന്നാണ് സംശയം. നായ്ക്കളെ കണ്ട് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ആള്‍മറയില്ലാത്ത കിണറില്‍ വീഴുകയായിരുന്നുവെന്നാണ് നിഗമനം.

പുലര്‍ച്ചെ ഒന്നരയോടെയാണ് ഹോസ്റ്റലിന് സമീപത്തെ ചാലിപ്പാടത്തുള്ള കിണറ്റില്‍ നാദിറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മീഞ്ചന്തയില്‍ നിന്ന് അഗ്‌നിശമന സേനാ യൂണിറ്റ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.