കഴുത്തിൽ ഷാൾ കുരുങ്ങി വിദ്യാർഥി മരിച്ചു

0
542

കൂത്തുപറമ്പ്: കഴുത്തിൽ ഷാൾ കുരുങ്ങി വിദ്യാർഥി മരിച്ചു. കൂത്തുപറമ്പിനടുത്ത കായലോട് പറമ്പായിയിൽ പ്രകാശ് – സൗമ്യ ദമ്പതികളുടെ മകൻ സിദ്ധാർത്ഥ് (12)ആണ് മരിച്ചത്.

കളിക്കുന്നതിനിടെ അബദ്ധത്തിൽ ഷാൾ കുടുങ്ങുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു. തിരൂർ തരുവണത്തെരു യു.പി സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ് സിദ്ധാർത്ഥ്. സഹോദരി: ഐശ്വര്യ.