തോട്ടിൽ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർഥി മുങ്ങിമരിച്ചു

0
1013

മലപ്പുറം: തോട്ടിൽ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർഥി മുങ്ങിമരിച്ചു. കാളികാവ് പള്ളിശ്ശേരി സ്വദേശിയായ കോലോത്തും തൊടിക സുലൈമാന്റെ മകൻ സവാദ് റാസിയാണ്(18) മരിച്ചത്.

ഇന്ന് ഉച്ചയോടെ വീടിനടുത്ത തോട്ടിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുല്ലങ്കോട് ഗവ ഹയർ സെക്കണ്ടറി സ്‌കൂളിലായിരുന്നു സവാദ് പഠിച്ചിരുന്നത്.