എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍

0
64


ആലപ്പുഴ: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍. ആലപ്പുഴ ഹരിപ്പാട് കാഞ്ഞൂര്‍ കോട്ടയ്ക്കകം സ്‌നേഹതീരം വീട്ടില്‍ പരേതനായ മുത്തേഷിന്റെ മകള്‍ അമൂല്യ മുത്തേഷ് (14) ആണ് മരിച്ചത്. വീടിന്റെ രണ്ടാം നിലയിലെ മുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയിയിരുന്നു മൃതദേഹം. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് വീട്ടുകാര്‍ വിവരം അറിയുന്നത്.

കുട്ടിയുടെ മുത്തശ്ശി ശാന്തയാണ് കുട്ടിയുടെ മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് അയല്‍വാസികളെയും ബന്ധുക്കളെയും വിവരമറിയിച്ചു. ഉടന്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. പഠനവുമായി ബന്ധപ്പെട്ട് രക്ഷിതാവ് ശകാരിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. അമല്‍ മുത്തേഷ് സഹോദരനാണ്.