കേരളാ പോലീസ് സബ് ഇൻസ്‌പെക്ടർ തൂങ്ങിമരിച്ച നിലയിൽ

0
623

മലപ്പുറം: കേരളാ പോലീസ് സബ് ഇൻസ്‌പെക്ടർ തൂങ്ങിമരിച്ച നിലയിൽ. എം.എസ്പിയിലെ എസ്ഐ ആയ കണ്ണൂർ തളിപ്പറമ്പ് കുറ്റിക്കോൽ സ്വദേശി മനോജി(50) നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

രാവിലെ ഒമ്പതോടെ ചായ കുടിച്ചതിന് ശേഷം മനോജ് മുറിയിൽ കയറി. തുടർന്ന് 11 മണിക്ക് സഹപ്രവർത്തകൻ എത്തിയപ്പോൾ മുൻവാതിൽ കുറ്റിയിട്ട നിലയിലായിരുന്നു. വിളിച്ചിട്ട് മറുപടി കേൾക്കാത്തതിനെ തുടർന്ന് പിൻവാതിലിലൂടെ ഉള്ളിൽ കയറി നോക്കിയപ്പോഴാണ് മനോജിനെ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടത്. തുടർനടപടികൾക്കായി മൃതദേഹം മലപ്പുറം താലൂക്ക് ആശുപത്രി മോർച്ചറിയിൽ