വിഷാദം: കാറിനുള്ളിൽ അധ്യാപിക തീ കൊളുത്തി മരിച്ചു

0
947

കോഴിക്കോട്: മുക്കത്ത് കാറിനുള്ളിൽ തീകൊളുത്തി മരിച്ച അധ്യാപിക ദീപ്തിക്ക് വിഷാദരോഗമായിരുന്നെന്ന് അന്വേഷണ സംഘം. അധ്യാപിക മരിച്ചത് കാറിനുള്ളിലെ വിഷവാതകം ശ്വസിച്ചാണെന്നും അന്വേഷണസംഘം കണ്ടെത്തി. അതേസമയം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ അന്തിമ സ്ഥിരീകരണം ഉണ്ടാകൂ.

ലോക്ക്ഡൗണിലുണ്ടായ തൊഴിൽ നഷ്ടം ദീപ്തിയെ മാനസിക തളർത്തിയിരുന്നു. ഇതുമൂലമാണ് ദീപ്തിക്ക് വിഷാദരോഗം ബാധിച്ചതെന്ന് പോലീസ് പറയുന്നു. കുട്ടികളുടെ ഓൺലൈനിലൂടെയുള്ള പഠനം പ്രയോജനകരമല്ലാത്തതും ദീപ്തിയെ മാനസികമായി തളർത്തി. ജീവനൊടുക്കാൻ കാറിൽ പെട്രോൾ സൂക്ഷിച്ചിരുന്നു. വിജനമായ
സ്ഥലത്ത് വച്ച് കാറിനകത്ത് പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തു. അതേസമയം പ്രതീക്ഷിച്ചതുപോലെ തീ കത്തിയില്ല.

എന്നാൽ കാർ കത്തിയപ്പോഴുണ്ടായ വിഷവാതകം ശ്വസിച്ചതാണ് മരണകാരണം. ദീപ്തിയുടെ ഭർത്താവ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരനാണ്. ആറും ഏഴും പന്ത്രണ്ടും വയസുള്ള മക്കളാണ് ദീപ്തിക്കുള്ളത്.