ടോള്‍ നല്‍കിയില്ല, ചോദ്യം ചെയ്ത ജീവനക്കാരനെ വലിച്ചിഴച്ച് കാര്‍ യാത്രികര്‍

0
42

കൊല്ലം: ടോള്‍ നല്‍കാതെ എമര്‍ജന്‍സി ഗേറ്റിലൂടെ കടന്നു പോകുന്നത് ചോദ്യം ചെയ്ത ജീവനക്കാരനെ കാര്‍ യാത്രക്കാര്‍ മര്‍ദിച്ചു.
കുരീപ്പുഴ സ്വദേശി അരുണിനാണ് മര്‍ദ്ദനമേറ്റത്. കൊല്ലം ബൈപ്പാസിലെ കാവനാട് ടോള്‍ ബൂത്തിലാണ് സംഭവം. കാര്‍ യാത്രക്കാരാണ് അരുണിനെ മര്‍ദ്ദിച്ചത്. അക്രമികള്‍ അരുണിനെ കാറിന്റെ കൂടെ പിടിച്ചു വലിച്ച് ഏറെ ദൂരം മുന്നിലേക്ക് കൊണ്ടുപോയി. പരുക്കേറ്റ അരുണിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. KL 26 F 9397 എന്ന നമ്പറില്‍ ഉള്ള കാറില്‍ എത്തിയവരാണ് അക്രമം നടത്തിയത്.