വി. എസ് അച്യുതാനന്ദൻ ഭരണ പരിഷ്‌കാര കമ്മീഷൻ സ്ഥാനമൊഴിഞ്ഞു

0
530

തിരുവനന്തപുരം: വി. എസ് അച്യുതാനന്ദൻ ഭരണ പരിഷ്‌കാര കമ്മീഷൻ സ്ഥാനമൊഴിഞ്ഞു. സ്ഥാനമൊഴിയുന്നതിന്റെ ഭാഗമായി കവടിയാറിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതി ഒഴിഞ്ഞു. ബാർട്ടൺ ഹില്ലിലെ മകന്റെ വീട്ടിലേക്ക് താമസം മാറ്റി. ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് വിഎസ് സ്ഥാനം ഒഴിയുന്നത്.

താത്ക്കാലികമായാണ് താമസം മാറ്റുന്നതെന്നും അറിയിപ്പുണ്ടാകുന്നതുവരെ പോസ്റ്റൽ അഡ്രസ്സ് ബാർട്ടൺ ഹില്ലലെ വിലാസമായിരിക്കും എന്നറിയിച്ചുകൊണ്ടുള്ള വാർത്താ കുറിപ്പും ലഭിച്ചു. 2016 ജൂലൈയിലാണ് കാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷനായി വിഎസ് ചുമതലയേറ്റത്.

അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കുന്നതിന് മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് സ്ഥാനമൊഴിയാനുള്ള വിഎസിന്റെ തീരുമാനം.