ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവര്ക്കെതിരെയാണ് ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസിന്റെ അസഭ്യവര്‍ഷം. വര്‍ഗീയ പരാമര്‍ശത്തിലൂടെ കലാപത്തിനാണ് ഫാദര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ചരിത്രം ഏറ്റവും നന്നായി അറിയുന്ന വ്യക്തി മുന്‍ ആര്‍ച്ച് ബിഷപ്പ് സൂസെപാക്യമാണ്. ഒരു വിഭാഗം ആളുകളെ നിരന്തരമായി തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് ഈ പുരോഹിതന് നടത്തിക്കൊണ്ടിരിക്കുന്നത്. അത് ജനങ്ങള്‍ തിരിച്ചറിയുന്ന കാലം വിദൂരമല്ല. ഇത്തരം ഉമ്മാക്കികള്‍ കണ്ട് പുറകോട്ട് പോകുന്ന ആളെല്ല വി അബ്ദുറഹിമാന് എന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.
വിഴിഞ്ഞം തുറമുഖ നിര്‍മാണവിരുദ്ധ സമരസമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസിന്റെ പരാമര്‍ശം വിവാദമായതിന് പിന്നാലെ അദ്ദേഹത്തിനെതിരെ കേസ് എടുത്തിരുന്നു. വിഴിഞ്ഞം പൊലീസാണ് കേസെടുത്തത്. അതേസമയം വിവാദ പരാമര്‍ശത്തില്‍ വൈദികനും ലത്തീന്‍ അതിരൂപതയും ഖേദം പ്രകടിപ്പിച്ചിരുന്നു.