ഭാര്യയെ വീഡിയോകോൾ ചെയ്ത ശേഷം വാളയാർ പ്രതി തൂങ്ങിമരിച്ചു

0
566

ചേർത്തല: വാളയാറിൽ ബാലികമാരുടെ ദുരൂഹമരണത്തിലെ പ്രതി ജീവനൊടുക്കി.
വയലാർ, കടപ്പള്ളി സ്വദേശിയായ പ്രദീപ്കുമാറാണ് (36) തൂങ്ങിമരിച്ചത്. ഭാര്യയെ വീഡിയോ കോൾ ചെയ്ത് ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന സൂചന നൽകിയ ശേഷമായിരുന്നു കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. ഭാര്യ അറിയിച്ചതിനേത്തുടർന്ന് ബന്ധുക്കളെത്തി മുറിതുറന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരിച്ചിരുന്നു.

2019 ഒക്ടോബർ 25-നു പ്രദീപ്കുമാറടക്കമുള്ള പ്രതികളെ കോടതി വെറുതേവിട്ടതു വൻവിവാദമായിരുന്നു. കേസ് ഹൈക്കോടതി വീണ്ടും പരിഗണിണിക്കവെയാണ് പ്രദീപ് ആത്മഹത്യ ചെയ്തത്. കേസ് നടത്തിപ്പിനുള്ള പണത്തിനായി സഹകരണ ബാങ്കിൽ വായ്പയ്ക്ക് അപേക്ഷിച്ചിരുന്നെങ്കിലും നിലവിൽ പ്രദീപിന് വായ്പയുള്ളതിനാൽ ലഭിച്ചില്ല. തുടർന്ന് നിരാശനായി വീട്ടിലെത്തിയ പ്രദീപ് കുമാർ തൂങ്ങിമരിക്കുകയായിരുന്നു.

വാളയാറിൽ ബേക്കറി കച്ചവടക്കാരനായിരുന്ന പ്രദീപ് കോടതി വെറുതേവിട്ടതിനേത്തുടർന്നാണ് നാട്ടിലെത്തിയത്. ഭാര്യ: കല്യാണി. മാതാവ്: ഗീത.