മന്ത്രി വീണ ജോര്‍ജിനെതിരെ യൂത്ത് ലീഗിന്റെ കരിങ്കൊടി പ്രതിഷേധം

0
29

ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരെ യൂത്ത് ലീഗിന്റെ കരിങ്കൊടി പ്രതിഷേധം. കാസര്‍ഗോട് ആരോഗ്യമേഖലയെ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും അവഗണിക്കുകയാണെന്നാരോപിച്ചായിരുന്നു പ്രതിഷേധം. മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ പ്രധാനപ്പെട്ട ആശുപത്രികള്‍ വലിയ ശോചനീയാവസ്ഥയാണ് നേരിടുന്നത്. മെഡിക്കല്‍ കോളജിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വലിയ പ്രതിസന്ധി നേരിടുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആരോഗ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.