കൊച്ചി: വോഡഫോണ്‍ ഐഡിയയുടെ സ്ഥാപനങ്ങള്‍ക്കു വേണ്ടിയുള്ള വിഭാഗമായ വി ബിസിനസ് സമഗ്ര സൈബര്‍ സുരക്ഷാ സംവിധാനമായ വി സെക്യൂര്‍ അവതരിപ്പിച്ചു.
നെറ്റ്വര്‍ക്ക്, ക്ലൗഡ്, എന്‍ഡ് പോയിന്റുകള്‍ തുടങ്ങിയവയില്‍ നിന്നുള്ള വിവിധങ്ങളായ വെല്ലുവിളികള്‍ നേരിടാന്‍ പര്യാപ്തമാക്കുന്നതാണ് ഈ സേവനം
ഇന്ത്യയിലെ സംരംഭങ്ങളില്‍ 52 ശതമാനവും ഇനിയും ക്ലൗഡ് അധിഷ്ഠിത സുരക്ഷാ സംവിധാനങ്ങളും മറ്റും നടപ്പാക്കിയിട്ടില്ലാത്ത സ്ഥിതിയാണെന്ന് വി ബിസിനസിന്റെ റെഡി ഫോര്‍ നെക്സ്റ്റ് സര്‍വേ ചൂണ്ടിക്കാട്ടുന്നു.
ഇപ്പോഴത്തെ സഹകരണത്തിലൂടെ ഇന്ത്യയിലെ സൈബര്‍ സുരക്ഷാ രംഗത്ത് വന്‍ മാറ്റങ്ങള്‍ വരുത്താനുള്ള അവസരമാണ് വി ബിസിനസിനു ലഭിച്ചിട്ടുള്ളതെന്ന് ഫസ്റ്റ്വേവ് ക്ലൗഡ് ടെക്നോളജി സിഇഒയും മാനേജിങ് ഡയറക്ടറുമായ ഡാനി മാഹര്‍ പറഞ്ഞു.വി ബിസിനസുമായി ചേര്‍ന്ന് തങ്ങളുടെ മുന്‍നിര സംവിധാനങ്ങള്‍ ലഭ്യമാക്കി ഇന്ത്യയിലെ സ്ഥാപനങ്ങളെ സുരക്ഷിതമായി ഓണ്‍ലൈന്‍ ബിസിനസ് ചെയ്യാന്‍ പര്യാപ്തരാക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ട്രെന്റ് മൈക്രോ കണ്ട്രി മാനേജര്‍ വിജേന്ദ്ര കത്തിയാര്‍ പറഞ്ഞു.