അംഗപരിമിതനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും അറസ്റ്റിൽ

0
583

കാസർകോട് : അംഗപരിമിതനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും അറസ്റ്റിൽ. കാസർകോട് കുഞ്ചത്തൂർപദവിലാണ് സംഭവം. കർണാടക ഗദക് രാമപൂർ സ്വദേശിയായ ഹനുമന്തയെയാണ് കഴിഞ്ഞ ദിവസം റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

ആദ്യം അപകടമരണമാണെന്നാണ് പൊലീസ് കരുതിയത്. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ സംഭവം ആസൂത്രിത കൊവപാതകമാണെന്ന് കണ്ടെത്തി. ഭാര്യ ഭാഗ്യയും കാമുകനായ കർണാടക സ്വദേശി അല്ലാബാഷയും (23) തമ്മിലുള്ള ബന്ധത്തെ എതിർത്തതാണ് ഹനുമന്ത കൊല്ലപ്പെടാൻ കാരണം.

നവംബർ അഞ്ചിന് രാവിലെ മംഗളൂരുവിലെ ഹോട്ടൽ അടച്ച് ഹനുമന്ത വീട്ടിൽ എത്തിയപ്പോഴാണ് ഭാര്യയും അല്ലാബാഷയും ചേർന്ന് ഹനുമന്തയെ കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹവുമായി ആറുകിലോമീറ്ററോളം അകലെയുള്ള കുഞ്ചത്തൂർപദവിലെത്തി. എന്നാൽ, മൃതദേഹത്തിന്റെ കെട്ടഴിഞ്ഞതോടെ അവിടെ ഉപേക്ഷിച്ചു. പിന്നീട് അപകടമെന്ന് തെറ്റിദ്ധരിപ്പിക്കാൻ ഹനുമന്തയുടെ സ്‌കൂട്ടർ ഇവിടെയെത്തിച്ച് മറിച്ചിട്ടു.