യുവ മലയാള നടൻ മരിച്ച നിലയിൽ

0
206

കൊച്ചി: യുവനടൻ ശരത് ചന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തി. 37 വയസ്സായിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനാണ് ശരത്. കൂടെ, മെക്സിക്കൻ അപാരത, സിഐഎ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

പിറവം കക്കാട്ട് ഊട്ടോളിൽ ചന്ദ്രന്റെയും ലീലയുടെയും മകനാണ് ശരത്. സഹോദരൻ: ശ്യാം ചന്ദ്രൻ. യുവനടന്റെ അപ്രതീക്ഷിത വിടവാങ്ങലിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകരും കുടുംബാംഗങ്ങളും.