മക്കളെ സ്‌കൂളിലയച്ച ശേഷം, ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി തൂങ്ങി മരിച്ചു

0
140

കൊല്ലം: ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി തൂങ്ങി മരിച്ചനിലയില്‍. പവിത്രേശ്വരം വഞ്ചിമുക്ക് രഘു മന്ദിരത്തില്‍ ഷീനയാണ് മരിച്ചത്. ബുധനാഴ്ച രാവിലെ പതിനൊന്നിനാണ് ഷീനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഷീനയെ ഭര്‍തൃ സഹോദരി മര്‍ദ്ദിച്ചതായി യുവതിയുടെ കുടുംബം ആരോപിച്ചു. കുട്ടികളെ സ്‌കൂളില്‍ അയച്ച ശേഷം വീടിന്റെ മുകളിലെ നിലയിലേക്ക് പോയ ഷീന ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഷീനയുടെ ഭര്‍ത്താവ് രാജേഷ് വിദേശത്താണ്. രാജേഷിന്റെ മാതാപിതാക്കള്‍ക്കും സഹോദരിക്കും, സഹോദരി ഭര്‍ത്താവിനും ഒപ്പമാണ് ഷീന താമസിച്ചിരുന്നത്. മുമ്പും ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് ഭര്‍തൃസഹോദരി ഷീനയെ മര്‍ദ്ദിച്ചിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പാരപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പുത്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.