പ്രണയാഭ്യർഥന നിരസിച്ച യുവതിയെ മർദിച്ചു, യുവാവ് അറസ്റ്റിൽ

0
555

കൊച്ചി: പ്രണയാഭ്യർഥന നിരസിച്ച യുവതിയെ അസഭ്യം പറയുകയും മുഖത്ത് അടിക്കുകയും റോഡിലേക്ക് തള്ളിയിട്ട് മുഖത്ത് തുപ്പുകയും ചെയ്ത യുവാവ് അറസ്റ്റിൽ. ചേർത്തല എരുമല്ലൂർ സ്വദേശി ശ്യം കുമാറിനെയാണ്(32) പൊലീസ് അറസ്റ്റ് ചെയ്തത്.

രണ്ട് കുട്ടികളുടെ അമ്മയായ യുവതി കഴിഞ്ഞവർഷം എരമല്ലൂരിൽ പ്രതിയുടെ വീടിനടുത്താണ് വാടകയ്ക്ക് താമസിച്ചിരുന്നത്. എന്നാൽ ഇയാൾ മദ്യപിച്ചെത്തി ശല്യപ്പെടുത്താൻ തുടങ്ങിയതോടെ അയ്യപ്പൻകാവിലേയ്ക്ക് താമസം മാറി.

കഴിഞ്ഞ ദിവസം ജോലിക്കു പോകാനായി അയ്യപ്പൻകാവ് ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിൽക്കവെയാണ് പ്രതി പ്രണയാഭ്യർഥന നടത്തുകയും നിരസിച്ചപ്പോൾ മർദിക്കുകയും ചെയ്തത്.

തുടർന്ന് ഇയാൾ യുവതിയെ ചീത്തവിളിക്കുകയും വഴിയിലേക്ക് തള്ളിയിട്ട് മുഖത്ത് തുപ്പുകയുമായിരുന്നു.