വഴിത്തർക്കം ബന്ധു 38 കാരനെ കുത്തിക്കൊന്നു

0
570

കോഴിക്കോട്: വഴിത്തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ബന്ധുവിന്റെ കുത്തേറ്റ് മുപ്പത്തെട്ടുകാരൻ മരിച്ചു. ചെമ്പനോട കിഴക്കരക്കാട്ട് ഷിജോയാണ് മരിച്ചത്. ഷിജോയുടെ ബന്ധുവായ ചാക്കോ എന്ന് വിളിക്കുന്ന കുഞ്ഞച്ചനാണ് കുത്തിയത്.

കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ഇയാൾക്കായി പോലീസ് ഊർജിതമായ അന്വേഷണം നടത്തുകയാണ്. വഴിയെച്ചൊല്ലിയുള്ള തർക്കത്തിനിടെയാണ് ഷിജോയ്ക്ക് കുത്തേറ്റതെന്ന് പോലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഷിജോയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും.