തോർത്തെടുക്കാൻ വൈകി, ഭാര്യയുടെ കണ്ണടിച്ചുതകർത്ത് ഭർത്താവ്

0
17

മലപ്പുറം: കുളിമുറിയിലേക്ക് തോർത്ത് എത്തിക്കാൻ വൈകിയതിന് യുവതിക്ക് ഭർത്താവിൻറെ ക്രൂര മർദ്ദനം. ബെൽറ്റ് കൊണ്ടുള്ള അടിയിൽ യുവതിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു.
മലപ്പുറം ജില്ലയിലെ വാഴയൂരിയിലാണ് സംഭവം. യുവതി ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കൊണ്ടോട്ടി സ്വദേശി നാഫിയയാണ് ഭർത്താവിൻറെ ക്രൂര മർദനത്തിൽ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായി പെലീസിൽ പരാതി നൽകിയത്.

നിസാര കാര്യങ്ങൾക്ക് തന്നെ ക്രൂരമായി മർദിക്കുന്നുവായിരുന്നുവെന്നും യുവതി പരാതിയിൽ പറയുന്നു. ജൂൺ 15നാണ് സംഭവം നടന്നത്. മർദ്ദനത്തെ തുടർന്ന് കുഴഞ്ഞ് വീണ നാഫിയയെ ഭർത്താവും ഭർതൃമാതാവും ചേർന്ന് കോഴിക്കാട് മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. 2011 ൽ വിവാഹം കഴിഞ്ഞത് മുതൽ കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് നിരന്തരം ഭർത്താവ് തന്നെ മർദ്ദിക്കാറുണ്ടെന്നും നാഫിയാ പൊലീസിന് നൽകി നൽകിയ പരാതിയിൽ ആരോപിക്കുന്നു.

യുവതിയുടെ പരാതിയിൽ കേസെടുത്ത വാഴക്കാട് പൊലീസ് ഭർത്താവ് കൈതൊടി ഫിറോസ്ഖാനെ അറസ്റ്റ് ചെയ്തു. ഗാർഹിക പീഡനത്തിനും മർദ്ദനത്തിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.