എറണാകുളത്ത് യുവാവിനെ മർദിച്ചു കൊലപ്പെടുത്തി

0
21

കൊച്ചി : എറണാകുളത്ത് നെട്ടൂരിൽ യുവാവിനെ അടിച്ച് കൊന്നു. രാത്രി ഒരു മണിയോടെയാണ് സംഭവം. പാലക്കാട് സ്വദേശി അജയാണ് കൊല്ലപ്പെട്ടത്.

താമസിച്ചിരുന്ന ഹോട്ടലിലുണ്ടായ തർക്കത്തെ തുടർന്നാണ് സുരേഷെന്നയാൾ യുവാവിനെ അടിച്ചുകൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

സുരേഷിൻറെ ഭാര്യയുമായി അജയിനുണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിന് പിന്നിൽ എന്ന് പൊലീസ് പറഞ്ഞു