സമൂഹമാധ്യമങ്ങളിൽ അപമാനിച്ചെന്നാരോപിച്ച് യുവാവിന് ക്രൂരമായ പരസ്യമർദനം

0
63

സമൂഹമാധ്യമങ്ങളിൽ അപമാനിച്ചെന്നാരോപിച്ച് യുവാവിനെ പരസ്യമായി മർദിച്ചു. കൊല്ലത്താണ് സംഭവം. വിളിച്ചുവരുത്തി കാല് പിടിപ്പിച്ച ശേഷമാണ് യുവാവിനെ മർദിച്ചത്. വള്ളിക്കുന്നം സ്വദേശി അച്ചുവിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ പൂയപ്പള്ളി സ്വദേശി രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞദിവസം ലേയ്സ് ചോദിച്ചിട്ട് കൊടുക്കാത്തതിന് പത്തൊമ്പതുകാരനെ മദ്യപസംഘം തെങ്ങിൻ തോപ്പിലിട്ട് ക്രൂരമായി മർദിച്ചിരുന്നു. കൊല്ലം വാളത്തുങ്കൽ സ്വദേശി നീലകണ്ഠനാണ് മർദനമേറ്റത്.കടയിൽ നിന്നും ലെയ്‌സ് വാങ്ങി കഴിച്ചു വരുന്നതിനിടെ നീലകണ്ഠനോട് സമീപത്തുണ്ടായിരുന്ന മദ്യപസംഘത്തിലെ ഒരാൾ ലേയ്സ് ആവശ്യപ്പെട്ടുകയായിരുന്നു. ചിപ്സ് നൽകാൻ വിസമ്മതിച്ച യുവാവിനെ എട്ട് പേരടങ്ങുന്ന സംഘം മർദിക്കുകയായിരുന്നു.