ക്‌നാനായക്കാരുടെ മേൽ അധികാരം ഇല്ലെങ്കിൽ കോട്ടയം രൂപതയുടെ ആവശ്യമുണ്ടോ?

36
1794

ദൈവം ഉണ്ട് മക്കളെ ക്‌നാനായ സമുദായത്തെ തകർക്കാൻ നോക്കുന്നത് എന്തിന്.
ഒരു സഭയും അങ്ങോട്ടും മിങ്ങോട്ടും തകർക്കാൻ നോക്കേണ്ട
കാലഘട്ടത്തിലൂടെ അല്ല നമ്മൾ ഇപ്പോൾ സഞ്ചരിക്കേണ്ടത്.


കാലാകാലങ്ങളായി വിശ്വസിച്ചുപോരുന്ന വിശ്വാസസത്യങ്ങളെ ഉപേക്ഷിക്കാൻ തയ്യാറാകാത്ത ക്‌നാനായ സമുദായത്തെ എന്തിനാണ് തകർക്കാൻ നോക്കുന്നത്. അതുകൊണ്ട് എന്താണ് പ്രയോജനം മറ്റുള്ളവർക്ക് കിട്ടുന്നത്. സഭകൾക്കും ബൈബിളിനും ദൈവത്തിനും എതിരായി പ്രവർത്തിക്കുന്ന ഒരു സമുദായം പോലും അല്ല മറിച്ച് ദൈവത്തിങ്കലേക്ക് ആളുകളെ എത്തിക്കാൻ രാപ്പകൽ കഷ്ടപ്പെടുന്ന ഒരു സമുദായം കൂടിയാണ്

ജാതി മത ഭേദമന്യേ. അതിഥികളെ സൽക്കരിക്കുന്നതിൽ. ഇന്ന് ലോകത്തിൽ ജീവിച്ചിരിക്കുന്ന ഏതു സമയത്തേക്കാൾ ഒരുപടി മുന്നിലാണ്. . ലോകമെമ്പാടും പടർന്നു പന്തലിച്ചു കിടക്കുന്ന ഈ ഒരു ചെറിയ സമുദായം.നമുക്കു ചുറ്റും ഒരുപാട് പേരുടെ ജീവൻ പൊലിഞ്ഞു പോകുന്ന ഈ കാലഘട്ടത്തിൽ. സഭകളെ തകർക്കാൻ നോക്കുന്നതിന് പകരം. നാം ഓരോരുത്തർക്കും ദൈവത്തെ എത്രപേർക്ക് പകർന്നു കൊടുക്കാൻ പറ്റും എന്ന് നോക്കേണ്ട ഈ കാലഘട്ടത്തിൽ. ക്രിസ്തുവിനെ വിശ്വസിക്കുന്ന സമുദായക്കാർ എന്തിന് അങ്ങോട്ടുമിങ്ങോട്ടും തല്ലി തകർന്നു പോകുന്നു. മറ്റുള്ളവർക്ക് പറഞ്ഞു ചിരിക്കാൻ എന്തിനു വഴി തുറന്നു കൊടുക്കുന്നു. വിട്ടുവീഴ്ചകൾ ഇല്ലെങ്കിൽ സമുദായം നശിച്ചുപോകും അടുത്ത തലമുറ ഓടുകൂടി.പിന്നെന്തിന് കോട്ടയം രൂപത .സാധാരണക്കാരായ വിശ്വാസികളുടെ തെറ്റിദ്ധാരണകൾ മാറ്റുക കോട്ടയം രൂപതയുടെ പിതാക്കന്മാരെ

ദൈവത്തിൻറെ രണ്ടാം വരവിന് സമയമായി ഇരിക്കുകയാണ്. ബൈബിൾ പറഞ്ഞ പോലെയുള്ള കാര്യങ്ങളാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. എല്ലാവർക്കും അഭിപ്രായം പറയാനുള്ള കാലഘട്ടം ആണെങ്കിലും. ഒരുകാര്യം ചിന്തിച്ചിട്ടു വേണം പറയുവാൻ തുടങ്ങേണ്ടത്. ദൈവത്തെ മനസ്സിൽ നിന്നെടുത്ത കളഞ്ഞു കൊണ്ട് ഒരു പ്രവർത്തിക്കും ആരും മുതിരരുത്. ചെകുത്താൻ എല്ലാവരെയും തകർത്തു തരിപ്പണമാക്കി ഇറങ്ങിയിരിക്കുന്ന കാലഘട്ടം.
അത് തിരിച്ചറിയുവാൻ കഴിയാത്ത കാലഘട്ടം. നമുക്ക് ഓരോരുത്തർക്കും ദുരിതം മാത്രമാണ് സമ്മാനിക്കുക.

ഇനിയുള്ള കാലഘട്ടത്തിൽ. കോട്ടയം രൂപത യിലുള്ള വിശ്വാസികളോട് എനിക്ക് പറയുവാനുള്ളത്. നമ്മുടെ ദൈവവിശ്വാസവും തനിമയും. സ്വന്തം സമുദായത്തിൽ നിന്നുള്ള. വിവാഹവും. കാത്തുസൂക്ഷിക്കാൻ. പരമാവധി ശ്രമിക്കണം. അതിന് നമ്മൾ ഓരോരുത്തർക്കും കഴിയാവുന്ന വിധം മറ്റുള്ളവരെ സഹായിക്കുകയും കൂടി ചെയ്താൽ മാത്രമേ നമ്മുടെ സമുദായം മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കുകയുള്ളൂ അറിയുക അറിഞ്ഞു കൊള്ളുക.

സമുദായത്തിൽ നിന്ന് പുറത്തുപോയ വരെ. നമ്മുടെ കുർബാന കളിലും മറ്റു കാര്യങ്ങളിലും ഒക്കെ വരുമ്പോൾ അവരെ തടയരുത്. പല കാരണങ്ങളാലും പല സാഹചര്യങ്ങളിലും ചിലർക്ക് സമുദായം വിട്ടു പോകേണ്ടി വന്നിട്ടുണ്ട്. അതുപോലെ അറിഞ്ഞുകൊണ്ടും പോയവരുണ്ട്
ഈ പോയവരെല്ലാം നമ്മുടെ ബന്ധുക്കൾ തന്നെയാണ്. ഇനിയുള്ള കാലഘട്ടം. നമ്മുടെ കോട്ടയം രൂപതയിലെ ആളുകൾ. ലോകം മുഴുവൻ പന്തലിച്ചു കിടക്കുന്ന ഈ സാഹചര്യത്തിൽ. നമ്മുടെ പിള്ളേര്. അവർ താമസിക്കുന്ന. സ്ഥലങ്ങളിലെ. ആളുകളും ആയിട്ടാണ് അവർ കൂടുതലും അടുത്ത ഇടപെടുന്നതും. അതുപോലെ തന്നെ വിവാഹം കഴിച്ച് പോകുന്നത്. നമ്മളെ സംബന്ധിച്ച് ഒരുപാട് പ്രയാസപ്പെട്ട് ഒരു അവസ്ഥയിലാണ് നമ്മൾ കഴിഞ്ഞു പോകുന്നതും. അതിനു പരിഹാരം കാണണമെങ്കിൽ നമ്മൾക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ വലിയ പ്രയാസമാണ്.

നമ്മുടെ സമുദായത്തെ ലോകം മുഴുവൻ ഒരുമിപ്പിച്ച്. നിർത്തുവാൻ ടെക്നോളജിയിലൂടെ നമുക്ക് സാധിക്കും. ദൈവം തന്ന ഒരു സഹായം ആയി കണ്ടാൽ മതി. നമ്മുടെ സമുദായത്തിൻറെ മുന്നോട്ടുള്ള വളർച്ചയ്ക്ക് കൂടുതൽ ഉപകരിക്കും. എല്ലാം കുട്ടികളെല്ലാം ഒരുമിച്ച് ആഴ്ചയിലോ മാസങ്ങളിലും. ഒക്കെയായി കൂടുവാനുള്ള ഒരവസരം നമുക്ക്. ഉണ്ടാക്കി കൊടുക്കാം. അതുപോലെ നമ്മുടെ പിതാക്കന്മാർക്ക് നേതാക്കന്മാർക്കും സംസാരിക്കാനുള്ള ഒരു അവസരം കൂടിയാണിത്.
അതിന് ക്‌നാനായ ക്ലബ്ബ് KNANAYA CLUB   മുന്നിട്ടിറങ്ങുന്നു എല്ലാവരുടെയും സഹകരണം ആവശ്യമാണ്.. അതോടൊപ്പം ട്വൻറി ഫോർ ന്യൂസ്. https://24newslive.com/ മറ്റ് മീഡിയ പാർട്ണർ മാരും നമ്മോട് സഹകരിക്കും . സമുദായ നേതാക്കന്മാരും അതിന് സപ്പോർട്ട് ചെയ്യും സമുദായക്കാർ അങ്ങോട്ടുമിങ്ങോട്ടും ഒന്നിച്ചു നിന്നാൽ മാത്രമേ സഭയും സമുദായവും വളരുകയുള്ളൂ.

സമുദായം വിട്ടു പോയ സ്നേഹം ഉള്ളവരോട് ഒരുകാര്യം അപേക്ഷിക്കുകയാണ്. മെമ്പർഷിപ്പ് മാത്രം ചോദിച്ചു കൊണ്ടുവരരുത്. അസോസിയേഷൻ പരിപാടികളിൽ മാത്രം വരരുത് എന്ന് മാത്രമേ നിങ്ങളുടെ അപേക്ഷിക്കാനുള്ള.

ബാക്കി സഹകരിക്കാവുന്ന മേഖലകളിൽ എല്ലാവരും സഹകരിക്കുക അതാണ് ദൈവം ആഗ്രഹിക്കുന്നത്.
കോട്ടയം പിതാക്കന്മാരോടു പറയുവാനുള്ളത്. ക്‌നാനായ സമുദായത്തിൻറെ മെത്രാന്മാർ ആണെങ്കിൽ എന്തിനാണ് ആളുകളെ അങ്ങോട്ടുമിങ്ങോട്ടും അടുപ്പിക്കുന്നത്.
ഒരുമിച്ച് നിർത്തി മുന്നോട്ടുകൊണ്ടുപോകാനുള്ള കഴിവ് നേടിയെടുക്കാൻ ദൈവത്തോട് പ്രാർത്ഥിക്കേണ്ട സമയമാണിത്. ദൈവം മറ്റുള്ളവരുടെ കാലുകൾ കഴുകി .എന്താണ് അതിൽ നിന്ന് മനസ്സിലാക്കേണ്ടത്.?

കോട്ടയം രൂപതയുടെ മെത്രാൻ അല്ലെങ്കിൽ എന്തിനാണ് അങ്ങനെയൊരു രൂപതയുടെ ആവശ്യമുണ്ടോ.? സീറോ മലബാർ മേജർ ആർച്ച് ബിഷപ്പിനോട് ചോദിക്കാനുള്ളത്. എന്താ ഇതിൻറെ സത്യാവസ്ഥ എന്ന്. ഞങ്ങളെ പോലെയുള്ള സാധാരണ വിശ്വാസികൾക്ക് ഒന്നു പറഞ്ഞുതരാമോ. ക്രിസ്തുവിലേക്ക് പോകുന്നവരെ വഴി തടയരുത്. അവരുടെ വിശ്വാസം തല്ലി തകർക്കരുത്. ക്രിസ്തുവിനെ രാപ്പകൽ പ്രഘോഷിക്കുന്നവർ. എളിമപ്പെട്ട് ഇതിനൊരു പരിഹാരം കണ്ടേ പറ്റൂ.

അൽമായ നേതാക്കന്മാരോടും അസോസിയേഷൻ നേതാക്കന്മാരോടും കലക്കവെള്ളത്തിൽ മീൻ പിടിക്കരുത്. എപ്പോഴും സമുദായത്തിൻറെ വളർച്ചയ്ക്ക് വേണ്ടി മാത്രം പ്രവർത്തിക്കുക. സ്വന്തം കുടുംബത്തിലെ കുട്ടികളോട് സമുദായ സ്നേഹം പറഞ്ഞു കൊടുക്കാതെ മറ്റുള്ളവരെ പഠിപ്പിക്കാൻ ചെന്നാൽ എന്താണ് ഗുണം ക്നാനായ സമുദായത്തെ പറ്റി വാതോരാതെ സംസാരിക്കുന്ന നിങ്ങളാണോ സമുദായം നയിക്കുന്നത്? കാലം ഒത്തിരി മാറി സൂക്ഷിച്ച പ്രവർത്തിച്ചാൽ മാത്രമേ ഈ സമുദായത്തിലെ അംഗങ്ങളെ പിടിച്ചുനിർത്താൻ പറ്റുകയുള്ളൂ. ആൺകുട്ടികളുടെ പഠിത്തത്തിൽ മുൻഗണന കൊടുക്കുവാൻ നമ്മൾ തയ്യാറാകണം പഠിക്കാനുള്ള സഹായങ്ങൾ എത്തിച്ചു കൊടുക്കുക. പെൺകുട്ടികൾ പഠിത്തത്തിൽ ഉയർന്ന നിലവാരത്തിലെത്തി തുടങ്ങി.ഇവർക്കൊപ്പം എത്തണമെങ്കിൽ പഠിക്കണം

നമ്മുടെ സമുദായത്തിൽ നിന്നും എതിരില്ലാത്ത ഒരു നേതാവിനെ തിരഞ്ഞെടുക്കാൻ ആർക്കെങ്കിലും സാധിച്ചിട്ടുണ്ടോ. നേതാക്കന്മാരുടെയും വീട്ടുകാരുടെയും ഒക്കെ. വൈരാഗ്യ ബുദ്ധി ആണോ ?അതിനൊക്കെ കാരണങ്ങൾ. പലപ്പോഴും കുട്ടികൾ ചോദിച്ചു തുടങ്ങി. ക്‌നാനായ സമുദായം എന്താണെന്ന് അറിയാത്ത കുട്ടികൾ എത്ര പേരുണ്ട് നമ്മുടെ കുടുംബങ്ങളിൽ .ഈ ചോദ്യത്തിന് ഉത്തരം കൊടുക്കുവാൻ ഇനിയുള്ള കാലം നമുക്ക് ആകണം. ടെക്നോളജി ഉപയോഗിച്ചേ പറ്റൂ

ക്‌നാനായ സമുദായത്തെ തകർക്കാൻ സമ്മതിക്കാതെ ഒന്നിച്ചുനിന്നാൽ അതിന് സാധിക്കും പരിശുദ്ധ അമ്മയെ സ്നേഹിച്ചു കൊണ്ടും ദൈവരാജ്യം പ്രഘോഷിച്ചു കൊണ്ടും .ഇനി ഒത്തിരി മുന്നേറാം ഇതിനോട് യോജിക്കുന്നു സമുദായ സ്നേഹികൾ വരും തലമുറയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുവാൻ തയ്യാറാക്കുക.പഴയ തലമുറയുടെ കാലഘട്ടത്തിലൂടെ അല്ല പുതിയ തലമുറ നടന്നുനീങ്ങുന്നത് . പുതിയ തലമുറയുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു ചെയ്യണം. ഞങ്ങടെ ആശയങ്ങളുമായി സഹകരിക്കാൻ താല്പര്യമുള്ളവർ ഞങ്ങളുമായി ബന്ധപ്പെടുക [email protected] ഒരുപാട് നല്ലവരുടെ സഹകരണം ഉണ്ടെങ്കിൽ മാത്രമേ നമ്മൾ ഉദ്ദേശിച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ പറ്റുകയുള്ളൂ.നല്ല മനസ്സുള്ളവർ മുന്നോട്ട് ഇറങ്ങിയാൽ മാത്രമേ വിജയിക്കൂ

Shibu Kizhakkekuttu KNANAYA CLUB  

36 COMMENTS