ഡോ. ദിവ്യ വള്ളിപ്പടവില്‍ പ്രസിഡന്റ് നേതൃത്വത്തിൽ ക്‌നാനായ വുമണ്‍സ് ഫോറത്തിന് നവ നേതൃത്വം

29
1204

ക്‌നാനായ സമുദായത്തിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ നിന്നും വ്യതിചലിക്കാതെ വടക്കേ അമേരിക്കയിലുള്ള മുഴുവന്‍ ക്‌നാനായ വനിതകളെയും പരസ്പരം പരിചയപ്പെടുത്തി അവരുടെ സമഗ്രവികസനത്തിനായി പ്രവര്‍ത്തിക്കുക എന്നതാണ് എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ പ്രധാന ലക്ഷ്യമെന്ന് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഡോ. ദിവ്യ വള്ളിപ്പടവില്‍ പ്രസ്താവിച്ചു. ഇതോടൊപ്പം വളര്‍ന്നുവരുന്ന തലമുറയെ കാര്യപ്രാപ്തിയും കര്‍മ്മശേഷിയുമുള്ളവരാക്കി മാറ്റി കുടുംബത്തിനും സമൂഹത്തിനും അഭിമാനകരമായ വ്യക്തിത്വങ്ങളായി മാറ്റിയെടുക്കുക എന്ന ലക്ഷ്യപ്രാപ്തിക്കുവേണ്ടി വിവിധ കര്‍മ്മപരിപാടികള്‍ക്ക് രൂപം നല്‍കുന്നതാണെന്ന് പുതിയ ഭാരവാഹികള്‍ പറഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയും സാമൂഹികവും സാംസ്‌കാരികവുമായ ഉന്നമനത്തിലൂടെ സന്തുഷ്ട കുടുംബം എന്ന ലക്ഷ്യം മുന്നില്‍ കണ്ട് എല്ലാ യൂണിറ്റുകളിലെയും വിവിധ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുവാന്‍ ഗഇണഎചഅ തയ്യാറെടുപ്പുകള്‍ ആരംഭിച്ചുകഴിഞ്ഞു.

ഒഹായോ: വടക്കേ അമേരിക്കയിലെ ക്‌നാനായ വനിതാ സംഘടനകളുടെ മാതൃസംഘടനയായ ക്‌നാനായ വുമണ്‍സ് ഫോറം ഓഫ് നോര്‍ത്ത് അമേരിക്കയുടെ (KCWFNA) 2021-23 കാലഘട്ടത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ. ദിവ്യ വള്ളിപ്പടവില്‍ (ഒഹായോ), പ്രസിഡന്റ്, അപര്‍ണ്ണ ജീമോന്‍ (ഫിലാല്‍ഡല്‍ഫിയ) വൈസ് പ്രസിഡന്റ്, ജാക്വിലിന്‍ താമറാത്ത് (ന്യൂയോര്‍ക്ക്) സെക്രട്ടറി, ഷീനാ കിഴക്കേപ്പുറത്ത് (കാനഡ) ജോയിന്റ് സെക്രട്ടറി, ലിസ് മാമ്മൂട്ടില്‍ (ഡാളസ്) ട്രഷറര്‍, സുമ പുറയംപള്ളിയില്‍ (താമ്പ) ജോയിന്റ് ട്രഷറര്‍, ബിസ്മി കുശക്കുഴിയില്‍(ഹൂസ്റ്റണ്‍) റീജിയണ്‍ വൈസ് പ്രസിഡന്റ്, സെലിന്‍ എടാട്ടുകുന്നേല്‍ (ലോസ് ആഞ്ചല്‍സ്) റീജിയണ്‍ വൈസ് പ്രസിഡന്റ് എന്നിവരാണ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍.

നിലവില്‍ ഒഹായോ ക്‌നാനായ വുമണ്‍സ് ഫോറത്തിന്റെ പ്രസിഡന്റായ ഡോ. ദിവ്യ 2016-18 കാലഘട്ടത്തില്‍ KCWFNA യുടെ സെക്രട്ടറി, 2012 ലും 2017 ലും ഹൂസ്റ്റണ്‍ ക്‌നാനായ വുമണ്‍സ് ഫോറത്തിന്റെ പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അപര്‍ണ്ണ 2018 – 20 കാലഘട്ടത്തില്‍ KCWFNA യുടെ എക്‌സിക്യൂട്ടീവിലും, ക്‌നാനായ ടൈംസിന്റെ എഡിറ്റോറിയല്‍ ബോര്‍ഡിലും പ്രവര്‍ത്തിച്ച പരിചയവുമായാണ് സ്ഥാനത്തേക്ക് കടന്നുവന്നിരിക്കുന്നത്. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജാക്വിലിന്‍ ന്യൂയോര്‍ക്ക് വുമണ്‍സ് ഫോറത്തിന്റെ ട്രഷറര്‍, ഏരിയ റപ്രസന്റേറ്റീവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ജാക്വിലിന്‍ താമറാത്ത് മികച്ച ഒരു സംഘാടകയും വാഗ്മിയുമാണ്. ജോയിന്റ് സെക്രട്ടറിയായ ഷീനാ കിഴക്കേപ്പുറത്ത് 2016-18 കാലഘട്ടത്തില്‍ കാനഡ വുമണ്‍സ് ഫോറത്തിന്റെ പ്രസിഡന്റും നിലവില്‍ ട്രഷററുമാണ്. ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട ലിസ് മാമ്മൂട്ടില്‍ നിലവില്‍ ഡാളസ് വുമണ്‍സ് ഫോറത്തിന്റെ പ്രസിഡന്റും മികവുറ്റ സംഘാടകയുമാണ്. താമ്പാ ക്‌നാനായ കമ്മ്യൂണിറ്റി വിമന്‍സ് ഫോറം പ്രസിഡന്റ് കൂടിയായ സുമ പുറയംപള്ളിയില്‍ സംഘടനാപ്രവര്‍ത്തനങ്ങളിലുള്ള തന്റെ പരിചയവുമായാണ് ജോയിന്റ് ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടത്. ഹൂസ്റ്റണ്‍ വിമന്‍സ് ഫോറം പ്രസിഡന്റായി പ്രവര്‍ത്തിച്ച ബിസ്മി കുശക്കുഴിയില്‍, ലോസ് ഏഞ്ചല്‍സ് വിമന്‍സ് ഫോറം പ്രസിഡന്റ് സെലിന്‍ എടാട്ടുകുന്നേല്‍ എന്നിവരാണ് പുതിയ റീജിയണ്‍ വൈസ് പ്രസിഡന്റുമാര്‍.

29 COMMENTS