കോട്ടയം അതിരൂപതയുടെ അൽമായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ് ക്‌നായിത്തൊമ്മൻ ഭവനനിർമ്മാണ പദ്ധതി നടപ്പിലാക്കുന്നു. പാവപ്പെട്ട കുറേ കുടുംബങ്ങൾക്ക് അത് ഉപകാരപ്പെടും കെ.സി.സി അതിരൂപതാ സമിതിയുടെ നേതൃത്വത്തിൽ പതിനാല് ഫൊറോന സമിതികളുടെയും പങ്കാളിത്തത്തോടെ എല്ലാ ഫൊറോനകളിലും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ക്‌നാനായ കുടുംബങ്ങൾക്ക് വാസയോഗ്യമായ ഭവനങ്ങൾ നിർമ്മിച്ചു നൽകുവാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സിന്റെയും ഇതരസുമനസ്സുകളുടെയു ഗുണഭോക്താവിന്റെയും പങ്കാളിത്തത്തോടെ നിർമ്മിക്കുന്ന ഭവനനിർമ്മാണ പദ്ധതി വഴി 2021 ൽ 25 ഭവനങ്ങളാണ് ആദ്യഘട്ടമായി നിർമ്മിച്ചു നൽകുന്നത്. പദ്ധതിലോഗോ പ്രകാശനം ചെയ്തുകൊണ്ട് അഭിവന്ദ്യ രൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് ഭവനനിർമ്മാണ പദ്ധതിയുടെ അതിരൂപതാതല ഉദ്ഘാടനം നിർവ്വഹിച്ചു.
കെ.സി.സി പ്രസിന്റ് തമ്പി എരുമേലിക്കര ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. അതിരൂപതാ ചാപ്ലെയിൻ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ജനറൽ സെക്രട്ടറി ബിനോയി ഇടയാടിയിൽ, ട്രഷറർ ഡോ.ലൂക്കോസ് പുത്തൻപുരയ്ക്കൽ, ജോയിന്റ് സെക്രട്ടറി സ്റ്റീഫൻ കുന്നുംപുറം, എ.ഐ.സി.യു പ്രതിനിധി തോമസ് അരക്കത്തറ, ഭവനനിർമ്മാണ പദ്ധതി കോർഡിനേറ്റർ ബേബി മുളവേലിപ്പുറത്ത് എന്നിവർ പങ്കെടുത്തു.