ഇടുക്കിയിൽ കൊവിഡ് ബാധിച്ച് ഒരാൾ മരിച്ചു

0
1005

ഇടുക്കിയിൽ കൊവിഡ് ബാധിച്ച് ഒരാൾ മരിച്ചു. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച അയ്യപ്പൻകോവിൽ സ്വദേശി നാരായണൻ (75) ആണ് മരിച്ചത്. രോഗം കൂടിയതിനാൽ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ജൂലൈ 14ന് തമിഴ്നാട് കമ്പത്ത് നിന്ന് എത്തി ക്വാറന്റീനിൽ കഴിയുകയായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
ആരോഗ്യം വഷളായതിനെ തുടർന്ന് ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. മരിച്ച വ്യക്തിക്ക് വാർധക്യ സഹജമായ അസുഖങ്ങളുമുണ്ടായിരുന്നതാണ് സൂചന. ഇടുക്കിയിൽ കഴിഞ്ഞദിവസം 24 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 14 പേർക്കും സമ്പർക്കത്തിലൂടെയാണ് കോവിഡ്.