മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് മരണമാണ് ഉഴവൂരിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.യു കെ യിലെ വെയിൽസിൽ താമസിക്കുന്ന ഉഴവൂർ സ്വദേശി ബൈജു സ്റ്റീഫൻ കുളക്കാട്ട് (49) നിര്യാതനായി
ഉഴവൂർ സ്വദേശിനി അമ്പിളി ഗിരീഷ് ഓസ്‌ട്രേലിയയിൽ BRISBANE ൽ നിര്യാതയായി . ഓസ്ട്രേലിയയിൽ മരണത്തിനു കീഴടങ്ങി മലയാളി നഴ്‌സ്; കാൻസർ ബാധിച്ചു വിടവാങ്ങിയത് ഉഴവൂർ സ്വദേശിനി അമ്പിളി രാജ്; മൃതദേഹം ഉഴവൂരിലേക്കു കൊണ്ടുപോകുവാൻ ശ്രമം
ഉഴവൂർ മഠത്തിൽ ഗിരീഷിന്റെ ഭാര്യയും ഇപ്‌സ്വിച്ച് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സുമായ അമ്പിളി രാജ് ശങ്കരശ്ശേരിൽ ആണ് മരിച്ചത്. 38 വയസായിരുന്നു. ഉഴവൂരിൽ ഒടുവിൽ വേദനയുടെ ദിവസം ആയി മാറിയിരിക്കുകയാണ് അടുത്ത രണ്ടു മരണം ആണ് ഇവിടെ റിപ്പോർട്ട് ചെയ്തത്
ബ്രിസ്ബന്‍ പിഎ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ഗിരീഷും കുടുംബവും യുകെയിലെ ക്രോയിഡോണില്‍ നിന്നും ഓസ്ട്രേലിയയിലേക്കു കുടിയേറിയതാണ്. ഏതാനും മാസം മുന്‍പ് കാന്‍സര്‍ രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അമ്പിളി . റിപ്ലി സ്റ്റേറ്റ് സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ ലക്ഷ്മി , മാളു എന്നിവര്‍ മക്കളാണ്.
ഉഴവൂര്‍ ശങ്കരശേരില്‍ രാജപ്പന്‍ നായരുടെയും വത്സലകുമാരിയുടെയും പുത്രിയാണ് അമ്പിളി . അനുരാജ് സഹോദരനാണ്. മൃതദേഹം ഉഴവൂരിലേക്കു കൊണ്ട് പോകുന്നതിനു സുഹൃത്തുക്കള്‍ ശ്രമം നടത്തി വരികയാണെന്ന് ഇപ്സ്വിച്ച് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് പറഞ്ഞു.
കൂടുതൽ വിവരം പിന്നീട്

