ഫാ. ജയിംസ് കോനാട്ട് (83) അന്തരിച്ചു

0
59

ഞായറാഴ്ച രാവിലെ 10 ന് ജേഷ്ഠസഹോദര പുത്രന്‍ സിബിച്ചന്റെ ഭവനത്തില്‍ ആരംഭിച്ച് എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളിയില്‍.

കളത്തില്‍ കോനാട്ട് പരേതരായ കെ.ടി. വര്‍ക്കി- ക്ലാരമ്മ ദമ്പതികളുടെ മകനാണ്. ഔറംഗബാദ്, പര്‍ഭാണി, അമേരിക്ക എന്നിവടങ്ങളില്‍ ശുശ്രൂഷ ചെയ്യുകയും സ്‌കൂള്‍ അധ്യാപകനായി സേവനം അനുഷ്ഠിക്കുകയും ചെയ്തു.

സഹോദരങ്ങള്‍: ആനിയമ്മ ഫിലിപ്പ് (റാന്നി), പരേതരായ ജോര്‍ജ് ജോസഫ് (ജോയിസാര്‍), റോസമ്മ, ചിന്നക്കുട്ടി, മേരിക്കുട്ടി, സിസിലി, എല്‍സമ്മ. ഫാ. ജോസ് കോനാട്ട് സിഎംഐ സഹോദര പുത്രനും ഫാ. ജോളി കരിന്പില്‍ സഹോദരീ പുത്രനുമാണ്.