ഫാർമസി വിദ്യാർഥി ജമി ജോര്‍ജ് 24 ചിക്കാഗോയില്‍ നിര്യാതയായി

0
1117

ചിക്കാഗോ: വരാപ്പുഴ മഴുവഞ്ചേരി കുടുംബാംഗം ജോര്‍ജ് ചാക്കപ്പന്റെ പുത്രി ജമി ജോര്‍ജ്, 24, ചിക്കാഗോയില്‍ അന്തരിച്ചു. ഫാര്‍മസി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. രണ്ടു വര്‍ഷത്തോളമായി കാന്‍സര്‍ ചികില്‍സയിലായിരുന്നു.

അമ്മ റാണി ജോര്‍ജ് കേരളത്തില്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥയായിരുന്നു. ഏക സഹോദരന്‍ ജിക്‌സന്‍ ഇമ്മിഗ്രന്റ് ആയി വൈകാതെ എത്താനിരിക്കെയാണു സഹോദരിയുടെ അന്ത്യം. സസ്‌കാര ചടങ്ങിനു നേരത്തെ എത്താനാവുമോ എന്നു ശ്രമിക്കുന്നു.

സീറൊ മലബാര്‍ ചര്‍ച്ച് അംഗമാണ്. സംസ്‌കാരം പിന്നീട്.