അബൂദാബിയിൽ പോകുന്നവർക്ക് നാലാം ദിവസമോ എട്ടാം ദിവസമോ പി.സി.ആർ ടെസ്റ്റ് നിർബന്ധം

0
359

അബൂദബി എമിറേറ്റിലേക്ക് പോകുന്നവർക്ക് കോവിഡ് പരിശോധന കർശനമാക്കി. ഈ മാസം എട്ട് മുതലാണ് പുതിയ നിബന്ധനകൾ നിലവിൽ വരിക.

മറ്റു എമിറേറ്റുകളിൽ നിന്ന് അബൂദബിയിലേക്ക് പ്രവേശിക്കാൻ 48 മണിക്കൂറിനുള്ളിൽ ലഭിച്ച ഡി പി ആർ ടെസ്റ്റിലോ, പി സി ആർ ടെസ്റ്റിലോ ഫലം നെഗറ്റീവ് ആയിരിക്കണം. അബൂദബിയിലെത്തുന്നവർ നാല് ദിവസമോ അതിൽ കൂടുതലോ എമിറേറ്റിൽ തങ്ങിയാൽ നാലാം ദിവസം അവർ വീണ്ടും പി സി ആർ പരിശോധനക്ക് വിധേയമാകണം.

എട്ട് ദിവസമോ അതിൽ കൂടുതലോ അബൂദബിയിൽ തങ്ങുന്നവർ എട്ടാം ദിവസവും പി സി ആർ പരിശോധക്ക് വിധേയമാകണം. നാലാം ദിവസവും എട്ടാം ദിവസവും പി സി ആർ പരിശോധനക്ക് വിധേയമാവാത്തവരിൽ നിന്ന് പിഴ ഈടാക്കും.

കോവിഡ് വാക്‌സിൻ പരീക്ഷണത്തിന്റെ ഭാഗമായി വാക്‌സിൻ സ്വീകരിച്ചവർക്കും, വാക്‌സിൻ സ്വീകരിച്ച ആരോഗ്യപ്രവർത്തകരടക്കം അടിയന്തരമേഖലയിൽ പ്രവർത്തിക്കും മാത്രമാണ് ഇക്കാര്യത്തിൽ ഇളവുള്ളത്. അബൂദബിയിലേക്ക് പോകുന്ന യു എ ഇ സ്വദേശികൾ, യു എ ഇ താമസവിസക്കാർ, മറ്റ് എമിറേറ്റുകളിൽ പോയി മടങ്ങുന്ന അബൂദബിയിലെ വിസക്കാർ എന്നിവർക്കും ഈ നിബന്ധന ബാധകമാണ്. അബൂദബി ദുരന്തനിവാരണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here