സൗദിയിൽ സ്ത്രീകളെ ഉപദ്രവിക്കുന്നവർക്ക് കടുത്ത ശിക്ഷ

0
631

റിയാദ്: സൗദിയിൽ സ്ത്രീകളെ ഉപദ്രവിക്കുന്നവർക്കിനി കടുത്ത ശിക്ഷ. സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിന് പിടിക്കപ്പെടുന്നവർക്ക് പരമാവധി ഒരു വർഷം തടവും 50,000 റിയാൽ പിഴയും ചുമത്തുമെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

കുറ്റകൃത്യം ആവർത്തിച്ചാൽ പിഴ സംഖ്യ ഇരട്ടിയാകും. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് ശിക്ഷാ നടപടികൾ കടുപ്പിക്കുന്നത്.

ശാരീരികവും മാനസികവും ലൈംഗികവുമായ ദുരുപയോഗം, ഭീഷണികൾ എന്നിവ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽപ്പെടും. കഴിഞ്ഞ ദിവസം പാകിസ്താനിലും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് ശിക്ഷ കർശനമാക്കിയിരുന്നു.