ലാലി സിസ്റ്റർ അന്തരിച്ചു

0
727

ഇരുപതുവർഷത്തിലേറെയായി സൽമാനിയ ഹോസ്പിറ്റലിലെ ബ്ലഡ് ബാങ്കിൽ സേവനമനുഷ്ഠിച്ചിരുന്ന ലാലി സിസ്റ്റർ വിടപറഞ്ഞു. ഒരിക്കലെങ്കിലും ബ്ലഡ് ബാങ്ക് സന്ദർശിച്ചിട്ടുള്ള ഏതൊരാൾക്കും ലാലി സിസ്റ്റർ സുപരിചിതയായിരുന്നു. വർഷങ്ങളായി ഹോപ്പിന്റെ എല്ലാ ബ്ലഡ് ഡൊണേഷൻ ക്യാമ്പിലും നിറസാന്നിധ്യമായിരുന്നു. രക്തദാനത്തിനെത്തുന്നവർക്ക് മാനസിക പിന്തുണ നൽകി റിലാക്സാക്കുന്നതിലും, ഏതെങ്കിലും ഡോണർക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ ഒരു ചേച്ചിയുടെ സ്ഥാനത്ത് നിന്ന് വേണ്ട സഹായങ്ങൾ നൽകുന്നതിലും സിസ്റ്ററിന്റെ സേവനം ആർക്കും വിസ്മരിക്കാനാവില്ല.

ഏതാനും ആഴ്ചകൾ മുമ്പാണ് സിസ്റ്റർ നാട്ടിലേയ്ക്ക് മടങ്ങിയത്. ശാരീരികമായ ചില ബുദ്ധിമുട്ടുകൾ അലട്ടിയിരുന്നുവെങ്കിലും, ഇത്രപെട്ടെന്ന് വിടപറഞ്ഞത് വിശ്വസിക്കാനാവുന്നില്ല. ആകസ്മികമായ ഈ വേർപാടിൽ കുടുംബത്തിന്റെ ദുഃഖത്തിൽ ഹോപ്പ് ബഹ്റൈനും പങ്കുചേരുന്നു. പ്രിയ സിസ്റ്ററിന്റെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് ഹോപ്പിന്റെ ആദരാഞ്ജലികൾ നേരുന്നു