മസ്‌കത്ത്: ഒമാനിൽ നൂറ് രാഷ്ട്രങ്ങളിൽ നിന്നുള്ളവർക്ക് ഇനി വീസ വേണ്ട. വിദേശ ടൂറിസ്റ്റുകളെ രാജ്യത്തേക്ക് ആകർഷിക്കാൻ ധനകാര്യ മന്ത്രാലയമാണ് വീസ വേണ്ടാത്ത രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചത്. ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.
വീസ വേണ്ടാതെ വരുന്നതോടെ ടൂറിസം മേഖലയിൽ നിന്നുള്ള വരുമാനം ഗണ്യമായി വർധിക്കുമെന്നാണ് കരുതുന്നത്.
അതേസമയം വീസ ഇല്ലാതെ പ്രവേശനമുള്ള രാഷ്ട്രങ്ങളുടെ പട്ടിക അധികൃതർ പുറത്തുവിട്ടിട്ടില്ല. നിലവിൽ ജിസിസി പൗരൻമാർക്ക് ഒമാനിലേക്ക് വീസയുടെ ആവശ്യമില്ല. ന്യൂസിലാന്റ് പൗരൻമാർക്കും വീസ ഇല്ലാതെ രാജ്യത്ത് മൂന്ന് മാസം വരെ താമസിക്കാം.