അതിഭയങ്കരമായ ക്ഷാമമുണ്ടാകും, മനുഷ്യൻ ഭക്ഷണത്തിനായി യാചിക്കും: യേശുവിന്റെ സന്ദേശം

0
176

മരിയ ഡിവൈൻ മെഴ്സിക്കു കിട്ടിയ യുഗാന്തകാല സന്ദേശങ്ങൾ കത്തോലിക്കാ സഭയുടെ യുഗാന്തകാല പ്രബോധനങ്ങളുടെയും സമകാലിക സംഭവങ്ങളുടെയും വെളിച്ചത്തിൽ വിലയിരുത്തുമ്പോൾ അവ പരസ്പര പൂരകങ്ങളാണെന്നു അത്ഭുതത്തോടെ നാം തിരിച്ചറിയുന്നു. ക്രിസ്തീയ സഭകളിൽ വിശ്വാസം നഷ്ടം വ്യാപകമാവുകയും, വ്യാജ ആത്മീയതയും സാത്തനിക ആരാധനയും തഴച്ചുവളരുകയും സമാധാനത്തിന്റെ പരിവേഷത്തോടെ എതിർക്രിസ്തു ആഗോളഭരണാധികാരിയായി രംഗ പ്രവേശം ചെയ്യാനുള്ള എല്ലാ ഒരുക്കങ്ങളും നടന്നുകൊണ്ടിരിക്കെ ഈ പ്രവചനങ്ങൾ വായിച്ചു മനസ്സിലാക്കാൻ ശ്രമിച്ചാൽ പല ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കും എന്നുള്ളത്
യാഥാർഥ്യം മാത്രം.

സന്ദേശം

എൻറെ പ്രിയപ്പെട്ട മകളേ, പ്രവചിച്ചിരുന്നതുപോലെ, തിരകൾ അലയടിച്ചുയരുകയും, അനേകം യുദ്ധങ്ങൾമൂലമുണ്ടാകുന്ന നാശനഷ്ടങ്ങൽ ആരംഭിക്കുകയും ചെയ്യും.

വ്യാജപ്രവാചകൻറെ വരവിൻറെ സമയം, ലോകമാസകലമുള്ള യുദ്ധങ്ങളുടെ പ്രഖ്യാപനത്തോടുകൂടെയായിരിക്കും. ഈ യുദ്ധങ്ങൾ മിന്നൽ വേഗത്തിൽ ആരംഭിക്കുന്നതായിരിക്കും. അതിൻറെ സൂചന വ്യക്തമാകുന്നതനുസരിച്ച് ജനങ്ങൾ ഭീതിമൂലം ഞെട്ടിവിറക്കും. യുദ്ധങ്ങൾ മുളപൊട്ടുകയും, മരുഭൂമിയിലെ കൊടുങ്കാറ്റുപോലെ ആരംഭിച്ച്, മെല്ലെ മെല്ലെ, തങ്ങളുടെ സമാധാനം ഉറപ്പാണ് എന്ന് വിശ്വസിച്ചിരുന്നവരെയെല്ലാവരേയും രാത്രിയിൽ കള്ളനെപ്പോലെ പിടികൂടും.

എല്ലാവരേയും വിസ്മയിപ്പിക്കുന്ന രീതിയിൽ, വളരെയധികം രാജ്യങ്ങൾ ഇതിൽ ഉൾപ്പെടും. ഈ കൂട്ടക്കൊലക്കു നടുവിൽ പെട്ടെന്ന് എതിർക്രിസ്തു തന്നെത്തന്നെ വെളിപ്പെടുത്തും. ആശയക്കുഴപ്പവും, ഭീതിയും, വിളവുകളുടെ നഷ്ടവും പ്രശ്‌നത്തെ കൂടുതൽ വഷളാക്കും. അധികം താമസിയാതെ, ക്ഷാമം മനുഷ്യരാശിയെ പിടിമുറുക്കുന്നതനുസരിച്ച്, മനുഷ്യൻ ഭക്ഷണത്തിനായി ഇരക്കുമ്പോൾ, മൂന്നാമത്തെ മുദ്ര വെളിപ്പെടും. ഭക്ഷണ ദാരിദ്ര്യവും, ആത്മീയമായ ദാരിദ്ര്യവും. സഹായത്തിനായുള്ള മുറവിളിയും ഒക്കെക്കൂടി, മനുഷ്യൻ തനിക്കു ആശ്വാസത്തിനായി ലഭിക്കുന്ന എന്തിനെയും ആരേയും എത്തിപ്പിടിക്കുവാൻ ശ്രമിക്കും.

എതിർ ക്രിസ്തുവിൻറെ വരവിനും, തന്നെത്തന്നെ ലോകത്തിനു പ്രഖ്യാപിക്കാനുമായുള്ള സാഹചര്യം തയ്യാറാക്കപ്പെട്ടുകഴിഞ്ഞിരിക്കും. ഈ സമയത്ത്, മാനവ വംശം ആശ്വാസമുതിർക്കും, കാരണം, സമാധാനത്തിൻറെ മനുഷ്യൻ മൂലം വളരെയധികം പ്രതീക്ഷ നൽകുന്നതിനാൽ എല്ലാവരും സ്വമനസ്സാലെ അവൻറെ അടിമകളാകും. എല്ലാ രാഷ്ട്രങ്ങളേയും ഒരുമിച്ചു കൊണ്ടുവരുവാനും, ലോകത്തെ ഉടച്ചുവാർക്കുവാനുമായുള്ള അവൻറെ വിശാലമായ പദ്ധതിക്ക് അവർ തങ്ങളെത്തന്നെ വിട്ടുകൊടുക്കും. എല്ലാവരുടെയും നന്മയ്ക്കായും, ലോകത്തെ ഭീകരാക്രമണങ്ങളിൽ നിന്നും രക്ഷിക്കുന്നതിനും ആണ് ഈ പദ്ധതിയെന്ന് അവരെ പറഞ്ഞ് വിശ്വസിപ്പിക്കും. അവൻ പോരാടുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ശത്രുക്കൾ, അവൻ ലോകത്തിന് അവതരിപ്പിക്കുവാൻ പോകുന്ന വഞ്ചനയ്ക്ക് ഉപയോഗിക്കുന്ന നിഷ്‌ക്കളങ്കരായ ഇരകൾ ആയിരിക്കും.

സമാധാനം, അല്ലെങ്കിൽ ഒരു താൽക്കാലിക യുദ്ധവിരാമം പോലെ തോന്നിക്കുന്നത് പുനർസ്ഥാപിക്കപ്പെട്ടുകഴിയുമ്പോൾ, അടുത്ത ഘട്ടമായ എല്ലാ രാഷ്ട്രങ്ങളുടെയും മതങ്ങളുടെയും രാജ്യങ്ങളുടെയും ഒന്നായുള്ള ഐക്യം വന്നുചേരും. ഇത് സംഭവിക്കുക, എതിർ ക്രിസ്തുവും വ്യാജപ്രവാചകനും തമ്മിലുള്ള ഐക്യം വ്യക്തമാകുമ്പോഴായിരിക്കും.

ജീവൻറെ പുസ്തകത്തിൽ പേരുള്ളവരും, സത്യം നൽകപ്പെട്ടവരും എന്താണ് സംഭവിക്കുന്നതെന്ന് അറിയും. എൻറെ പഠനത്തിൻറെ സത്യത്തോട് അന്ധമായിരിക്കുന്ന മറ്റുള്ളവർ ഹതഭാഗ്യരായിരിക്കും. പിന്നീട് അതൊരു കാത്തിരിപ്പിൻറെ സമയമായിരിക്കും. എൻറെ സംയമനം അർത്ഥമാക്കുന്നത്, സത്യത്തെ വിവേചിച്ചറിയുവാൻ കഴിവില്ലാത്തവരെ ഞാൻ രക്ഷിക്കുവാനും സംരക്ഷിക്കുവാനും പരിശ്രമിക്കുമെന്നതാണ്.

മൃഗത്തിൻറെ ഏക ലക്ഷ്യം പാപത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ്. അതുകൊണ്ട്, മൃഗത്തിൻറെ പിടിയിൽ നിന്നും എല്ലാ ദൈവമക്കളേയും രക്ഷപ്പെടുത്തുവാനായി, എൻറെ സംയമനവും, കരുണയും വലിയ തോതിലുള്ള ദൈവിക ഇടപെടലിന് കാരണമാകും. എന്തുകൊണ്ടെന്നാൽ ഒരു കാര്യം നിങ്ങൾ അറിഞ്ഞിരിക്കണം. എതിർക്രിസ്തുവിൻറെ ആകർഷകമായ വശീകരണശക്തിക്കു പിന്നിൽ പാപത്തെ പ്രോത്സാഹിപ്പിക്കുവാനായിട്ടുള്ള ഒരു പദ്ധതിയുണ്ട്. അതായത്, മനുഷ്യരാശി, ദൈവത്തിനു വിപരീതമായി, മൃഗത്തോട് പക്ഷം ചേരുവാനായി തങ്ങളുടെ അന്തിമ തിരഞ്ഞെടുപ്പ് നടത്തുകയെന്നത്. ആ സമയം വരികയും, ആത്മാക്കളെ രക്ഷിക്കുവാനായി, എൻറെ എല്ലാ പരിശ്രമങ്ങളും ഞാൻ നടത്തിക്കഴിയുകയും ചെയ്യുമ്പോൾ, എല്ലാം പൂർത്തിയായിരിക്കും.

തിരഞ്ഞെടുക്കപ്പെട്ടവർ മാത്രമായിരിക്കും എൻറെ രാജ്യത്തിലേക്ക് എടുക്കപ്പെടുക.

നിൻറെ ഈശോ.