റോമന്‍ ചക്രവര്‍ത്തിയായിരുന്ന ഡയോക്ലീഷന്റെ കാലത്ത് മതപീഡനത്തിനിരയായി രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ജാനുയേരിയസിന്റെ രക്തകട്ടയില്‍ നിന്ന് വീണ്ടും രക്തമൊഴുകി. ഇറ്റാലിയന്‍ നഗരമായ നേപ്പിള്‍സിന്റെ മധ്യസ്ഥനാണ് വിശുദ്ധ ജാനുയേരിയസ്.
മെയിലെ ആദ്യ ഞായറിന് മുമ്പുള്ള ശനിയാഴ്ചയാണ് വിശുദ്ധ ജാനുയേരിയസിന്റെ രക്തം അലിയുന്ന അത്ഭുതം സംഭവിച്ചത്. നാലാം നൂറ്റാണ്ടില്‍ രക്തസാക്ഷിയായ വിശുദ്ധ ജാനുയേരിസിന്റെ രക്തകട്ടയ്ക്ക് സംഭവിക്കുന്ന ഈ അത്ഭുത പ്രതിഭാസം വിവരിക്കാന്‍ ഇതുവരെ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല.
നേപ്പിള്‍സ് ആര്‍ച്ച്ബിഷപ്പ് ഡൊമിനിക്കോ ബട്ടാഗ്ലിയയാണ് അത്ഭുതം ആവര്‍ത്തിച്ച വിവരം വെളിപ്പെടുത്തിയത്. ജാനുയേരിയസിന്റെ രക്തകട്ട സൂക്ഷിച്ചിരിക്കുന്ന പേടകം അദ്ദേഹം പ്രദര്‍ശിപ്പിക്കുകയും തുടര്‍ന്ന് നഗരത്തെ ആശീര്‍വദിക്കുകയും ചെയ്തു.
വിശുദ്ധ ജാനുയേരിയസിന്റെ രക്തം, നിരപരാധികളുടെ രക്തം ഒഴുകുന്നതിന് തടയാനുള്ള ക്ഷണമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
വര്‍ഷത്തില്‍ മൂന്ന് പ്രാവശ്യമാണ് ഈ അത്ഭുതം സംഭവിക്കുന്നത്. വിശുദ്ധന്റെ നാമഹേതുതിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 19, മേയ് മാസത്തിലെ ആദ്യ ഞായറിന് മുമ്പുള്ള ശനിയാഴ്ച, ഡിസംബര്‍ 16 എന്നിവയാണ് ആ ദിനങ്ങള്‍. 2015 മാര്‍ച്ചില്‍ ഫ്രാന്‍സിസ് പാപ്പ ഇവിടെ സന്ദര്‍ശനം നടത്തിയപ്പോള്‍ രക്തകട്ടയുടെ പകുതി ഭാഗം ദ്രാവകമായി മാറിയിരുന്നു.
ശിരഛേദനം ചെയ്യപ്പെട്ട വിശുദ്ധന്റെ രക്തം യൂസേബിയ എന്ന സ്ത്രീയാണ് കുപ്പിയില്‍ ശേഖരിച്ചത്. 1389മുതലാണ് രക്തകട്ട ദ്രാവകമായി മാറിത്തുടങ്ങിയത്.