നഗരസഭ കുരിശ് പതാക സ്ഥാപിക്കാൻ അനുവദിക്കാത്തത് ഭരണഘടനാവിരുദ്ധം: യു.എസ് സുപ്രീം കോടതി

0
170

വാഷിംഗ്ടൺ ഡിസി: ബോസ്റ്റണിലെ സിറ്റി ഹാളിന് മുകളിൽ കുരിശുമുദ്രയുള്ള പതാക സ്ഥാപിക്കാൻ അനുവദിക്കാത്ത നഗരസഭക്കെതിരെ അമേരിക്കൻ സുപ്രീം കോടതി. കുരുശുമുദ്രയുള്ള പതാക സ്ഥാപിക്കാൻ നഗരസഭ അനുവദിക്കാത്തത് ഒന്നാം ഭരണഘടന ഭേദഗതിക്ക് വിരുദ്ധമെന്ന് കോടതി വിധി പറഞ്ഞു. തിങ്കളാഴ്ചയായിരുന്നു കേസിലെ വിധിപ്രസ്താവം. 2017 സെപ്റ്റംബർ 17നു ഭരണഘടനാ ദിനത്തോടനുബന്ധിച്ച് കുരിശുമുദ്രയുള്ള പതാക സിറ്റി ഹാളിനു മുകളിൽ ഒരു മണിക്കൂർ നേരത്തേക്ക ഉയർത്താൻ അനുമതി ചോദിച്ച
ക്യാമ്പ് കോൺസ്റ്റിറ്റിയൂഷൻ എന്ന ക്രൈസ്തവ സംഘടനയ്ക്കാണ് അധികൃതർ അനുമതി നിഷേധിച്ചത്.

ഒരു മതവിഭാഗത്തെ പിന്തുണയ്ക്കുന്നു എന്ന തോന്നലുണ്ടാകാതിരിക്കാനാണ് തങ്ങൾ പതാക ഉയർത്താൻ അനുമതി നൽകാത്തതിന് കാരണമായി സിറ്റി കൗൺസിൽ പറഞ്ഞത്. എന്നാൽ മറ്റ് സംഘടനകൾക്ക് തങ്ങളുടെ പതാകകൾ ഉയർത്താൻ അനുമതി നൽകവെ, തങ്ങൾക്ക് അനുമതി നിഷേധിച്ചത് ഒന്നാം ഭരണഘടനാഭേദഗതിക്ക് വിരുദ്ധമാണെന്ന് ക്യാമ്പ് കോൺസ്റ്റിറ്റിയൂഷൻ ചൂണ്ടിക്കാട്ടി.

ഇസ്ലാമിക ചിഹ്നം മുദ്രചെയ്ത തുർക്കിയുടെ പതാക, എൽജിബിടി പതാകകൾ എന്നിവ സിറ്റി ഹാളിനു മുകളിൽ ഉയർത്താൻ മുമ്പ് നഗരസഭ അനുവദിച്ചിരുന്നു. ഈ പതാകകൾ ഉയർത്താൻ നഗരസഭ പ്രത്യേക നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്താത്തത് സ്വകാര്യ വ്യക്തികൾക്ക് പ്രത്യേകം അനുമതി മേടിക്കാതെ തന്നെ പതാക ഉയർത്താനുളള സ്വാതന്ത്ര്യം നൽകുന്നുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.