യേശുവിന്റെ തിരുരക്തം ഉള്‍പ്പെട്ട തിരുപ്പേടകം മോഷ്ടിച്ചു. മാനസാന്തരപ്പെട്ട് തിരിച്ചേല്‍പ്പിച്ചു

0
471

ഫ്രഞ്ച് പള്ളിയില്‍ അതിക്രമിച്ചുകയറി യേശുവിന്റെ വിലയേറിയ രക്തം ഉള്‍ക്കൊള്ളുന്ന സ്വര്‍ണ്ണപേടകത്തിലെ തിരുശേഷിപ്പ് മോഷ്ടിച്ചയാള്‍ക്ക് മാനസാന്തരം. മോഷണത്തിന്റെ ഗൗരവം മനസിലാക്കിയ മോഷ്ടാക്കള്‍ അത് തിരിച്ചേല്‍പ്പിതായാണ് വിവരം.

ഇന്റര്‍നെറ്റില്‍ നിന്ന് തങ്ങള്‍ മോഷ്ടിച്ചതെന്താണെന്ന് അറിയുന്നത് വരെ തങ്ങളുടെ മോഷണത്തിന്റെ ഗൗരവം അവര്‍ക്ക് അറിയില്ലായിരുന്നു, കരകൗശല വസ്തുക്കളും മോഷ്ടിച്ച കലാസൃഷ്ടികളും വീണ്ടെടുക്കുന്നതില്‍ വിദഗ്ദനായ ഡച്ച് അന്വേഷകനായ ആര്‍തര്‍ ബ്രാന്‍ഡ് പറഞ്ഞു. തങ്ങള്‍ മോഷ്ടിച്ചത് യേശുവിന്റെ തിരുരക്തം അടങ്ങു്ന്ന അമൂല്യ പേടകമാണെന്ന് മനസിലാക്കിയതോടെ അവര്‍ പരിഭ്രാന്തരായിത്തുടങ്ങി.

28 ദശലക്ഷം ഡോളര്‍ വിലമതിക്കുന്ന പിക്കാസോയുടെ ചിത്രങ്ങളും അഡോള്‍ഫ് ഹിറ്റ്‌ലര്‍ സൂക്ഷിച്ചിരുന്ന വെങ്കലക്കുതിരകളും വീണ്ടെടുത്ത ഉദ്യോഗസ്ഥനാണ് ബ്രാന്‍ഡ്. മോഷ്ടാക്കള്‍ സംശയനിവാരണത്തിനായി തനിക്കയയ്ച്ച സ്‌ന്ദേശത്തില്‍ നിന്നാണ് യേശുവിന്റെ അമൂല്യ തിരുരക്തം ഉള്‍പ്പെടുന്ന തിരുപ്പേടകം മോഷ്ടിക്കപ്പെട്ട വിവരം ബ്രാന്‍ഡ് അറിഞ്ഞത്.

ഫ്രാന്‍്‌സിലെ നോര്‍മണ്ടിയിലെ ഫെക്യാമ്പ് പട്ടണത്തിലെ ഹോളി ട്രിനിറ്റി ആബിയുടെ സാക്രിസ്റ്റില്‍ നിന്ന് മോഷ്ടിച്ച അലങ്കരിച്ച ആ പെട്ടിയെ പറ്റി അറിയാനാണ് മോഷ്ടാക്കളുടെ പ്രതിനിധി ബ്രാന്‍ഡിനെ ഇ-മെയിലിലൂടെ ബന്ധപ്പെട്ടത്.

ഒന്നാമതായി, നിങ്ങള്‍ക്ക് ആ തിരുശേഷിപ്പ് വില്‍ക്കാന്‍ കഴിയില്ല, കൂടാതെ, അത് അവര്‍ക്ക് വളരെ നിര്‍ഭാഗ്യം ആകുകയും ചെയ്യും, ബ്രാന്‍ഡിന്റെ മറുപടി കേട്ട മോഷ്ടാക്കള്‍ തങ്ങള്‍ക്ക് അത് തിരിച്ചുനല്കണണമെന്നും പക്ഷേ തങ്ങള്‍ പിടിക്കപ്പെടാനാന്‍ പാടില്ലെന്നും പറഞ്ഞു. അതോടെ താന്‍ മോഷ്ടാക്കളില്‍ നിന്ന് തിരുശേഷിപ്പ് സ്വീകരിച്ചുകൊള്ളാം എന്നായി ബ്രാന്‍ഡ്. ഒരു പക്ഷെ ബ്രാന്‍ഡ് അതിന് തയ്യാറായില്ലെങ്കില്‍ ഭയം മൂലം അവര്‍ അത് നശിപ്പിക്കും.

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ബ്രാന്‍ഡിന്റെ ഡോര്‍ ബെല്‍ മുഴങ്ങി. ജനാലയിലൂടെ പുറത്തേക്കു നോക്കിയപ്പോള് ഇരുട്ടില്‍ ഒരു കാര്‍ഡ് ബോര്‍ഡ് പെട്ടി അയാള്‍ക്ക് കാണാമായിരുന്നു. അതില്‍ യേശുവിന്റെ തിരുരക്തം സൂക്ഷിച്ചിരുന്ന വെസലുകള്‍ ഉണ്ടായിരുന്നു.

ഫെക്കാമ്പിലെ ബെനഡിക്ടൈന്‍ ആശ്രമം 12-ആം നൂറ്റാണ്ടില്‍ ആരംഭിച്ച ഒരു പ്രധാന മധ്യകാല തീര്‍ത്ഥാടന കേന്ദ്രമായിരുന്നു. അവിടെ സൂക്ഷിച്ചിരുന്ന തിരുശേഷിപ്പ് യൂറോപ്പിലുടനീളമുള്ള ക്രിസ്ത്യാനികളെ ആകര്‍ഷിച്ചു. ഐതിഹ്യം അനുസരിച്ച്, കുപ്പികളില്‍ യേശുവിന്റെ അമൂല്യ തിരുരക്തത്തുള്ളികള്‍ സൂക്ഷിച്ചിരുന്നു. ആദ്യം അവ ജറുസലേമിലെ ഒരു അത്തിമരത്തില്‍ ഒളിച്ചിരുന്നു. പിന്നീട് അത് കടലില്‍ ഒഴുക്കി. നിയോഗം പോലെ അത് അവസാനം നോര്‍മണ്ടിയിലെ ഒരു കടല്‍ത്തീരത്തെത്തി. നിലവില്‍ യേശുവിന്റെ തിരുരക്തം ഉള്‍പ്പെടുന്ന പേടകം ആംസ്റ്റര്‍ഡാമിലെ ബ്രാന്‍ഡിന്റെ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ഉടന്‍ അത് ദൈവാലയത്തിന് കൈമാറും.