ന്യൂസീലന്‍ഡിലെ ഹോസ്റ്റലില്‍ ഉണ്ടായ അഗ്നിബാധയില്‍ ആറുമരണം, നിരവധി ആളുകള്‍ക്ക് പൊള്ളലേറ്റു

0
64

ന്യൂഡല്‍ഹി: ന്യൂസീലന്‍ഡിലെ ഹോസ്റ്റലില്‍ ഉണ്ടായ അഗ്നിബാധയില്‍ ആറുമരണം. നിരവധി ആളുകള്‍ക്ക് പൊള്ളലേറ്റു. വെല്ലിങ്ടണിലെ ലോഫേഴ്‌സ് ലോഡ്ജ് എന്ന ഹോസ്റ്റലില്‍ ചൊവ്വാഴ്ചയായിരുന്നു തീപിടുത്തം ഉണ്ടായത്. മുകള്‍ നിലയിലായിരുന്നു തീപിടിച്ചത്.
ഇതുവരെയായി 52 ആളുകളെ രക്ഷപ്പെടുത്തിയതായും 20 പേരെ കാണാതായി എന്നും റിപ്പോര്‍ട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് പ്രധാനമന്ത്രി ക്രിസ് ഹിപ്കിന്‍സ് മുന്നറിയിപ്പ് നല്‍കി.

92 മുറികളുള്ള കെട്ടിടത്തില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. മുകളിലത്തെ നില ഇടിയുമെന്ന പേടിയുള്ളതിനാല്‍ തന്നെ ഫയര്‍ഫോഴ്‌സിന് ഉള്ളില്‍ പ്രവേശിക്കാനായിട്ടില്ല.