യുകെയിൽ വളർത്തുപൂച്ചയ്ക്ക് കോവിഡ്

0
1901

ലണ്ടൻ: യുകെയിൽ വളർത്തുപൂച്ചയ്ക്ക് കോവിഡ് ബാധിച്ചതായി കണ്ടെത്തി. ബ്രിട്ടീഷ് പരിസ്ഥിതി മന്ത്രാലയമാണ് ഉടമയിൽ നിന്ന് പൂച്ചയ്ക്ക് കോവിഡ് പകർന്നതായി കണ്ടെത്തിയത്.

കൃത്യസമയത്ത് ചികിത്സ നൽകിയതിനാൽ പൂച്ചയുടേയും ഉടമയുടേയും
രോഗം ഭേദമായതായും മറ്റു മൃഗങ്ങളിലേക്കോ വീട്ടിലെ മറ്റുള്ള ആളുകളിലേക്കോ രോഗം പടർന്നിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.

യുകെയിൽ വളർത്തുമൃഗങ്ങളിൽ കോവിഡ് കണ്ടെത്തുന്നതാദ്യമാണെന്ന്
ഇംഗ്ലണ്ട് പബ്ലിക് ഹെൽത്ത് മെഡിക്കൽ ഡയറക്ടർ യോൺ ഡോയ്ൽ പറഞ്ഞു. അതേസമയം പൂച്ചകളിൽ നിന്ന് മനുഷ്യരിലേക്ക് കോവിഡ് പടരുന്നതിന് തെളിവുകളില്ലെന്നും മൃഗങ്ങളിൽ കൊറോണ ഏറ്റവുമധികം ബാധിക്കുന്നത് പൂച്ചകളെയാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു. കൂടാതെ മറ്റ് പൂച്ചകളിലേക്ക് ഇത് പകരുകയും ചെയ്യും. എന്നാൽ

മൃഗങ്ങളിലേക്ക് അപൂർവ്വമായി മാത്രമേ രോഗം പടരാറുള്ളുവെന്നും
ചെറിയ ലക്ഷണങ്ങൾ മാത്രം കാണിക്കുന്ന ഇവയുടെ രോഗം ദിവസങ്ങൾക്കുള്ളിൽ തന്നെ ഭേദമാകുമെന്നും ഇംഗ്ലീഷ് വെറ്റിനറി ഓഫീസർ ക്രിസ്റ്റൻ മിഡിൽമിസ് വ്യക്തമാക്കി.