റഷ്യയില്‍ അഞ്ച് നില കെട്ടിടം തകര്‍ന്ന് വീണ് ഒമ്പത് പേര്‍ മരിച്ചു

0
20

റഷ്യയില്‍ അഞ്ച് നില കെട്ടിടം തകര്‍ന്ന് വീണ് ഒമ്പത് പേര്‍ മരിച്ചു. റഷ്യയുടെ പസഫിക് ദ്വീപായ സഖാലിനിലാണ് അപകടമുണ്ടായത്. അപകടത്തില്‍ കാണാതായ ഒരാള്‍ക്കായി ഭാഗികമായി തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ തുടരുകയാണ്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു.

കെട്ടിടത്തിലെ പാചക സ്റ്റൗവില്‍ ഘടിപ്പിച്ച 20 ലിറ്റര്‍ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്.