സെന്റ് സോഫിയയുടെ ഉദ്ഘാടനത്തിനിടെ ആക്രമണം, രണ്ടുമരണം, നിരവധിപ്പേര്‍ക്ക് പരുക്ക്

0
173

സിറിയയിലെ ഹമാ ഗവര്‍ണറേറ്റില്‍ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പള്ളിയുടെ ഉദ്ഘാടനത്തിന് നേരെ ഞായറാഴ്ചയുണ്ടായ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും പന്ത്രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഹമയില്‍ നിന്ന് 30 മൈല്‍ വടക്ക് പടിഞ്ഞാറ് അല്‍-സുഖൈലബിയയിലെ ഹാഗിയ സോഫിയ ചര്‍ച്ച് ലക്ഷ്യമിട്ടായിരുന്നു ജൂലൈ 24 ന് ആക്രമണം. തുര്‍ക്കി സര്‍ക്കാര്‍ ഇസ്താംബൂളിലെ ഹാഗിയ സോഫിയ മോസ്‌ക്കാക്കി മാറ്റിയതിന് ഒരു മറുപടി എന്ന നിലയിലാണ് സെന്റ് സോഫിയ എന്ന പേരില്‍ തന്നെ ബഷാര്‍ അല്‍ അസദിന്റെയും വ്ളാഡിമിര്‍ പുടിന്റെയും സര്‍ക്കാരുകള്‍ പണം മുടക്കി ഓര്‍ത്തഡോക്‌സ് പള്ളി പണിതത്.

റോക്കറ്റുകളും മിസൈലുകളും സായുധ ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഭീകരസംഘടനകളാണ് ആക്രമണം നടത്തിയതെന്ന് രാജ്യത്തിന്റെ ഔദ്യോഗിക മാധ്യമമായ സിറിയന്‍ അറബ് ന്യൂസ് ഏജന്‍സി പറഞ്ഞു.