കോവിഡ് ജനനത്തിലും വിവാഹത്തിലും കുറവ് വരുത്തിയെന്ന് ചൈന

0
102

ചൈന: വിദ്യാഭ്യാസത്തിന്റെയും കുട്ടികളെ വളര്‍ത്തുന്നതിന്റെയും ഉയര്‍ന്ന ചെലവ് കാരണം അടുത്ത കാലത്ത് രാജ്യത്തെ വിവാഹ, ജനന നിരക്ക് കുറയാന്‍ കോവിഡ്-19 കാരണമായതായി ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷന്‍. പല സ്ത്രീകളും വിവാഹം കഴിക്കാനോ കുട്ടികളുണ്ടാകാനോ ഉള്ള പദ്ധതികള്‍ വൈകിപ്പിക്കുന്നത് തുടരുകയാണെന്നും ദ്രുതഗതിയിലുള്ള സാമ്പത്തികവും സാമൂഹികവുമായ സംഭവവികാസങ്ങള്‍ ”അഗാധമായ മാറ്റങ്ങള്‍ക്ക്” കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നഗരപ്രദേശങ്ങളിലേക്കുളള യുവാക്കളുടെ കുടിയേറ്റം , വിദ്യാഭ്യാസത്തിനായി കൂടുതല്‍ സമയം ചെലവഴിക്കല്‍, ഉയര്‍ന്ന സമ്മര്‍ദ്ദമുള്ള തൊഴില്‍ അന്തരീക്ഷം എന്നിവയും ഇതിന് കാരണമാണ്. ജനങ്ങളുടെ ജീവിതത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങളോടെ വിട്ടുവീഴ്ചയില്ലാതെ ചൈന ഏര്‍പ്പെടുത്തിയ ”സീറോ-കോവിഡ്” നയം കുട്ടികളുണ്ടാകാനുള്ള താല്‍പര്യം ഇല്ലാതാക്കിയതായും ജനസംഖ്യാ നിരീക്ഷകര്‍ പറഞ്ഞു.
കൊറോണ വൈറസ് ചില ആളുകളുടെ വിവാഹ, പ്രസവ ക്രമീകരണങ്ങളില്‍ വ്യക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍.