ക്രിസ് ഹിപ്കിന്‍സ് പുതിയ ന്യൂസിലാന്റ് പ്രധാനമന്ത്രി

0
120

വെല്ലിങ്ടണ്‍: ന്യൂസിലന്റ് പ്രധാന മന്ത്രിയായി ലേബര്‍ പാര്‍ട്ടി എംപി ക്രിസ് ഹിപ്കിന്‍സ് സ്ഥാനമേല്‍ക്കും. ജസിന്ത ആര്‍ഡേണിസ് രാജി വച്ചതിനു പിന്നാലെയാണ് ക്രിസ് ഹിപ്കിന്‍സിന്റെ സാധ്യത തെളിഞ്ഞത്. കൊവിഡ് കാലത്ത് ജസീന്തയ്‌ക്കൊപ്പം രാജ്യത്ത് പ്രധാന പങ്കുവഹിച്ച ഹിപ്കിന്‍സ് അല്ലാതെ മറ്റൊരു പേര് പരിഗണനയിലില്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ പൊലീസ്- വിദ്യാഭ്യാസ- പൊതുസേവന വകുപ്പു മന്ത്രിയാണ് ക്രിസ് ഹിപ്കിന്‍സ്. എന്നാല്‍ ഒക്ടോബറില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എത്രകാലം ഹിപ്കിന്‍സിന് സ്ഥാനത്ത് തുടരാനാകും എന്നതില്‍ വ്യക്തതയില്ല. എംപിയെന്ന നിലയില്‍ എട്ടുമാസം കൂടിയാണ് അദ്ദേഹത്തിന് കാലാവധിയുള്ളത്.

ഒക്ടോബര്‍ 14ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജസിന്ത ആര്‍ഡേണിസിന്റെ അപ്രതീക്ഷിത രാജി പ്രഖ്യാപനം . ലേബര്‍ പാര്‍ട്ടിയുടെ വാര്‍ഷിക യോഗത്തിലാണ് രാജി പ്രഖ്യാപിച്ചത്.ഇത്തരത്തില്‍ അധികാരമുള്ളൊരു പദവി വലിയ ഉത്തരവാദിത്വമാണ്. ഇതിന്റെ മൂല്യം എന്താണെന്ന് എനിക്ക് നന്നായി അറിയാം. എപ്പോള്‍ നയിക്കണമെന്ന് അറിയുന്നതുപോലെ തന്നെ എപ്പോള്‍ പിന്‍മാറണമെന്ന് മനസ്സിലാക്കുന്നതും ഉത്തരവാദിത്വമാണ്. ഒരു തെരഞ്ഞെടുപ്പുകൂടി നേരിടാനുള്ള ശക്തി തനിക്കിനി ഇല്ല. അതിനാല്‍ പദവി ഒഴിയാന്‍ സമയമായെന്ന് ജസിന്ത വ്യക്തമാക്കിയത്.