യു.എസിൽ മധുവിധു ആഘോഷിക്കുന്നതിനിടെ കടലിൽ മുങ്ങി നവദമ്പതികൾ മരിച്ചു

0
1059

ന്യൂയോർക്ക്: മധുവിധു ആഘോഷിക്കുന്നതിനിടെ കടലിൽമുങ്ങി നവദമ്പതികൾക്ക് ദാരുണാന്ത്യം. യു എസ് സ്വദേശികളായ മുഹമ്മദ് മാലികും (35) ഭാര്യ ഡോ.നൂർ ഷായും (26) ആണ് മരിച്ചത്. മാൻഹട്ടണിൽ കോർപ്പറേറ്റ് അറ്റോർണിയായി ജോലി ചെയ്യുകയായിരുന്നു മുഹമ്മദ് മാലിക്.

കഴിഞ്ഞ ഒക്ടോബർ 24നായിരുന്നു ലംഗോൺ ഹെൽത്തിലെ സർജിക്കൽ റെസിന്റായ നൂർ ഷായും മുഹമ്മദ് മാലിക്കുമായുള്ള വിവാഹം. വിവാഹശേഷം മധുവിധു ആഘോഷിക്കാൻ ബഹാമാസിലെ തുർക്ക്സ് ആൻഡ് കയ്ക്കോസ് ഐലൻഡ് റിസോർട്ടിലാണ് ഇരുവരും താമസിച്ചത്. റിസോർട്ടിലെ താമസത്തിനിടെ ഒക്ടോബർ 28ന് ആയിരുന്നു അപകടം. കടലിൽ നെഞ്ചൊപ്പമുള്ള വെള്ളത്തിൽ നീന്തുന്നതിനിടെയാണ് അപകടം. വേലിയേറ്റത്തിൽ പെട്ടതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു.

അതേസമയം അപകടകരമായ വേലിയേറ്റം ഉള്ള സ്ഥലത്ത് അപായ മുന്നറിയിപ്പുകൾ നൽകിയില്ലെന്നാരോപിച്ച് മാലിക്കിന്റെ കുടുംബം രംഗത്തെത്തി.