ക്യൂബക്കിൽ 158 ലേറെ കന്യാസ്ത്രീകൾക്ക് കോവിഡ് 19

0
904

സോയേഴ്സ് ഡി ലാ ചാരൈറ്റ് ഡി ക്യൂബെക്ക് കോൺഗ്രിഗേഷനിലെ 58 പേർക്ക് കോവിഡ് ബാധിച്ചതായി പ്രാദേശിക ആരോഗ്യ ഏജൻസി വക്താവ് ആനി ഓവല്ലറ്റ്.
മുന്നൂറോളം കന്യാസ്ത്രീകളാണ് കോൺഗ്രിഗേഷനിലുള്ളത്. ഈ ആഴ്ചാവസാനത്തിൽ ഒന്റാരിയോ, ന്യൂ ബ്രൺസ്വിക്ക്, സസ്‌കാച്ചെവൻ, ആൽബർട്ട എന്നീ നാല് പ്രവിശ്യകളിൽ പ്രതിദിന രോഗബാധയിൽ പുതിയ റെക്കോർഡുകളാണുള്ളത്. പ്രായമായവരിൽ ദേശീയ തലത്തിൽ കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡോ. തെരേസ ടോം പറഞ്ഞു.

ക്യൂബെക്കിൽ തിങ്കളാഴ്ച 1164 പുതിയ കോവിഡ് കേസുകളാണുണ്ടായത്. 13 മരണങ്ങളും ഇവിടെ റിപ്പോർട്ട് ചെയ്തു. ക്യൂബെക്ക് സിറ്റി കോൺവെന്റിലെ നൂറിലേറെ കന്യാസ്ത്രീകളും സ്റ്റാഫ് അംഗങ്ങളും കോവിഡ് പോസിറ്റീവായതായി പൊതുജനാരോഗ്യ അധികൃതർ അറിയിച്ചു.

ഒന്റാരിയോയിൽ 1589 പുതിയ കോവിഡ് കേസുകളും 19 മരണങ്ങളും തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു. അറ്റ്ലാന്റിക് മേഖലയിൽ നിന്ന് ന്യൂഫൗണ്ട്ലാന്റിലേക്കും ലാബ്രഡറിലേക്കും പോകുന്നവർ ബുധനാഴ്ച മുതൽ രണ്ടാഴ്ച ക്വാറന്റൈനിൽ തുടരേണ്ടി വരും. കോവിഡ് പകർച്ചവ്യാധി ബാധിച്ച ക്യൂബെക്കിൽ തിങ്കളാഴ്ച 1164 പുതിയ കോവിഡ് കേസുകളാണുണ്ടായത്.

അതേസമയം, കോവിഡ് വാക്സിനുകൾ വൻതോതിൽ ഉത്പാദപ്പിക്കുന്നതോടെ ജനജീവിതം സാധാരണ നിലയിലേക്കാകുമെന്ന് ഒന്റാരിയോ പ്രീമിയർ പറഞ്ഞു.
പ്രവിശ്യയിലെ വാക്സിൻ വിതരണം ചെയ്യാൻ കനേഡിയൻ ഫോഴ്സ് ജനറലിനെയാണ് ഏൽപ്പിച്ചിരിക്കുന്നതെന്നും അംഗീകാരം ലഭിച്ചാൽ വൻ തോതിൽ ഉത്പാദിപ്പിക്കുമെന്നും അതോടെ പകർച്ചവ്യാധി അവസാനിക്കുമെന്നും ജനജീവിതം സാധാരണനിലയിലാകുമെന്നും അദ്ദേഹം പറഞ്ഞു.

ഈശോ തന്ന ലോഗോയാണ് 24ന്യൂസ് ലൈവ് ഡോട്ട് കോമിന്. ബൈബിളിൽ പറഞ്ഞത് വിശ്വസിച്ച് സുവിശേഷം പ്രഘോഷിക്കുവാൻ ആഗ്രഹിക്കുന്നവരെ ഞങ്ങളുടെ ടീമിൽ വോളണ്ടിയർ വർക്കിന് ആവശ്യമുണ്ട്. എഴുതാനും എഡിറ്റിങ്ങിൽ സഹായിക്കാനും മറ്റുള്ളവരിൽ എത്തിക്കാനും. ഞങ്ങൾക്ക് നിങ്ങളുടെ സഹായം ആവശ്യമുണ്ട്. സത്യദൈവത്തെ ലോകത്തിന് പങ്കുവെച്ചു കൊടുക്കാനാണ് 24ന്യൂസ് ലൈവ് ഡോട്ട് കോമിന്റെ ശ്രമം. താത്പര്യമുള്ളവർ [email protected] ല്‍ ബന്ധപ്പെടുക.