പിടിവിട്ട് കോവിഡ്, അമേരിക്കയിലും ബ്രിട്ടനിലും സ്ഥിതി രൂക്ഷം

0
221

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ക്രമാതീതമായ വർധന. പുതിയതായി ആറ് ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രോഗബാധിതരുടെ എണ്ണം 9,06,66,594 ആയി ഉയർന്നു.19,42,463 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ആറ് കോടി നാൽപത്തിയേഴ് ലക്ഷം പിന്നിട്ടു. അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 1,04,67,431 ആയി ഉയർന്നു.നിലവിൽ 2,19,788 പേരാണ് ചികിത്സയിലുള്ളത്. 1.51 ലക്ഷം പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി കടന്നു. അമേരിക്കയിൽ രണ്ട് കോടി ഇരുപത്തിയൊമ്പത് ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ട് ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 3.83 ലക്ഷം പേർ മരിച്ചു. ഒരു കോടി മുപ്പത്തിനാല് ലക്ഷം പേർ സുഖം പ്രാപിച്ചു.
ബ്രസീലിൽ എൺപത്തിയൊന്ന് ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ട് ലക്ഷം പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം എഴുപത്തിയൊന്ന് ലക്ഷം പിന്നിട്ടു. ബ്രിട്ടനിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here