എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും കോവിഡ് വാക്‌സിൻ സ്വീകരിച്ചു

0
523

ലണ്ടൻ : യുകെയിൽ 94കാരിയായ എലിസബത്ത് രാജ്ഞിയും 99 കാരനായ ഫിലിപ്പ് രാജകുമാരനും കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ഫൈസർ കോവിഡ് വാക്‌സിൻ നൽകാൻ ആദ്യം അനുമതി നൽകുന്ന രാജ്യമാണ് ബ്രിട്ടൻ. വാക്‌സിനെതിരേയുള്ള സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങൾ പൊടിപൊടിക്കുന്നതിനിടെയാണ് രാജ്യത്തിന്റെ പ്രഥമ പൗരൻമാരായ എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും വാക്‌സിന്റെ ആദ്യ സ്വീകർത്താക്കളായത്.

രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിനേഷൻ പദ്ധതി ആസൂത്രണം ചെയ്യുന്ന ആരോഗ്യ ഉദ്യോഗസ്ഥർ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് വാക്‌സിനെതിരേയുള്ള പ്രചാരണങ്ങൾ. എലിസബത്ത് രാജ്ഞിയെപ്പോലെയുള്ള പ്രമുഖർ വാക്‌സിൻ എടുക്കുന്നത് അത്തരം ആശങ്കകളെ മറികടക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.

ബെൽജിയത്തിൽ നിന്ന് ലഭിച്ച പ്രാരംഭ ബാച്ചിൽ എട്ട് ലക്ഷം ഡോസുകളാണുള്ളത്. ഫൈസർ / ബയേൺടെകിൽ നിന്ന് നാല് കോടി ഡോസുകളാണ് യുകെ ആവശ്യപ്പെട്ടത്. രണ്ട് ഡോസ് വെച്ച് 21 ദിവസത്തിനുള്ളിൽ രണ്ട് കോടി ആളുകൾക്ക് വാക്‌സിനേഷൻ നൽകാൻ പര്യാപ്തമാണിത്. ബ്രിട്ടനിലെ 1.5 ദശലക്ഷത്തിലധികം പേർ ഇതുവരെ വാക്‌സിൻ സ്വീകരിച്ചതായാണ് വിവരം.