ക്യൂബയെ തീവ്രവാദ രാഷ്ട്രമായി പ്രഖ്യാപിച്ച് യു.എസ്

0
492

ക്യൂബയെ യു.എസ് തീവ്രവാദ രാഷ്ട്രമായി പ്രഖ്യാപിച്ചു. അഞ്ച് വർഷത്തിന് ശേഷമാണ് ക്യൂബയെ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രമായി അമേരിക്ക വീണ്ടും പ്രഖ്യാപിച്ചത്. തീവ്രവാദ സംഘടനകളെ ക്യൂബ നിരന്തരം സഹായിക്കുന്നുവെന്നാരോപിച്ചാണ് നടപടി. യുഎസ് നടപടിയെ അപലപിച്ച് ക്യൂബൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. തീവ്രവാദത്തിൻറെ സ്‌പോൺസർ എന്നാണ് ട്രംപ് ഭരണകൂടം ക്യൂബയെ വിശേഷിപ്പിച്ചിരിക്കുന്നത്.

1982 ആദ്യമായി യു.എസ് ക്യൂബയെ ഭീകര രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും ഇടത് തീവ്രവാദ സംഘങ്ങൾക്ക് ഫിദൽ കാസ്ട്രോ സർക്കാർ നൽകിയ സഹായത്തെ തുടർന്നായിരുന്നു നടപടി. എന്നാൽ 2015 ൽ പ്രസിഡൻറ് ബരാക് ഒബാമ ക്യൂബയെ പട്ടികയിൽ നിന്നും നീക്കം ചെയ്തിരുന്നു.