അമേരിക്കൻ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇറാനെ ട്രംപ് ആക്രമിക്കാൻ സാധ്യത. ജനുവരിയിൽ സ്ഥാനമൊഴിയുന്നതിന് ഇസ്രായേലിന്റെ പിന്തുണയോടുകൂടി ഇറാനെ ട്രംപ് ആക്രമിക്കുമെന്നാണ് റിപ്പോർട്ട്.
ഇറാനിൽ ഈയിടെ നടന്ന രണ്ട് കൊലപാതകങ്ങളാണ് റിപ്പോർട്ടുകളുടെ അടിസ്ഥാനം.
അൽ ഖായിദയുടെ രണ്ടാമനായ മുഹമ്മദ് അൽ മസ്രി കൊല്ലപ്പട്ട് ദിവസങ്ങൾക്കുള്ളിലാണ് ഇറാന്റെ ആണവപദ്ധതികളുടെ പിതാവായ മൊഹ്സീൻ ഫക്രിസദേ വെള്ളിയാഴ്ച ടെഹ്റാനിൽ കൊല്ലപ്പെട്ടിരിക്കുന്നത്.
ഇറാൻ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥനായ മൊഹ്സീൻ വധിക്കപ്പെട്ടതോടെ ഇറാൻ ഏതു തരത്തിൽ തിരിച്ചടിക്കുമെന്നതു വിധി നിർണായകമാകും. കമാൻഡോകൾ സദാസമയം സംരക്ഷണമൊരുക്കിയ മൊഹ്സീനെയാണ് വെടിയേറ്റ് മരിച്ചത്.
മൊഹ്സീനെ കൊലപ്പെടുത്തിയത് ഇസ്രയേലാണെന്നും സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്നും ചുണ്ടിക്കാട്ടി ഇറാൻ ഐക്യരാഷ്ട്ര സംഘടനയ്ക്കു കത്തു നൽകി.
ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ നോട്ടപ്പുള്ളിയായിരുന്നു വർഷങ്ങളായി മൊഹ്സീൻ എന്ന ഫിസിക്സ് പ്രഫസർ. ഇസ്ലാമിക് റെവലൂഷണറി ഗാർഡിലെ ഉദ്യോഗസ്ഥനും ടെഹ്റാനിലെ ഇമാം ഹുസൈൻ സർവകലാശാലയിലെ പ്രഫസറുമായിരുന്നു മൊഹ്സീന് ഇറാനിയൻ ആണവപദ്ധതിയുടെ ചുമതലയുമുണ്ടായിരുന്നു.